in ,

ഭരണ തലത്തിൽ അടിമുടി മാറ്റവുമായി സർക്കാർ. തന്ത്ര പ്രധാന പദവികളിൽ ബി അശോകും എൻ പ്രശാന്തും.

എൻ പ്രശാന്തും ബി അശോകും

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ വൻ ഭരണതല അഴിച്ചുപണിയിൽ സംസ്ഥാനത്ത് വ്യാപകമായ ഐ.എ.എസ് സ്ഥലംമാറ്റം. ഉദ്യോഗസ്ഥരെയാണ് സ്ഥലവും സ്ഥാനവും മാറ്റിയത്.

ദീർഘനാളത്തെ സസ്പെൻഷനു ശേഷം സർവീസിൽ തിരിച്ചെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയായും നിയമിച്ചതാണ് ശ്രദ്ധേയമായ മാറ്റങ്ങൾ. കായിക വകുപ്പിന് പുറമെ യുവജനക്ഷേമം, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും പ്രശാന്തിനുണ്ടാകും.

അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ വകുപ്പുകളിൽ വലിയ മാറ്റമില്ലെങ്കിലും പ്രിൻസിപ്പൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി, ഡയറക്ടർ പദവികളിൽ വൻ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങൾക്ക് വെടിവച്ച പിആർഡി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി സുഭാഷിനെ മാറ്റി.

കേരളത്തെ തുറമുഖ നഗരമായി മാറ്റാനുള്ള ദൗത്യത്തിന് നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ സെക്രട്ടറിയായ രത്തൻ യു കേൾക്കറിന് തീരദേശ ഷിപ്പിംഗ് ഉൾനാടൻ ജലഗതാഗതം പിആർഡി വയോജന ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതല നൽകി

പ്രധാന വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ആഭ്യന്തരം), കെ.ആർ. ജ്യോതിലാൽ (ധനം), ഡോ. രാജൻ എൻ. ഖോബ്രഗഡെ (ആരോഗ്യം) എന്നിവരെ നിലനിർത്തിയെങ്കിലും ഇവർക്ക് പുതിയ അധിക ചുമതലകൾ നൽകിയിട്ടുണ്ട്.

കായിക വകുപ്പിലായിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തെ കാർഷിക വികസന വകുപ്പിലേക്ക് മാറ്റി. കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റിയൊഴിഞ്ഞ ഒഴിവിലേക്ക് റവന്യൂ സെക്രട്ടറിയായിരുന്ന എം.ജി. രാജമാണിക്യത്തെ പുതിയ ചെയർമാനായി നിയോഗിച്ചു. വൈദ്യുതി, പരിസ്ഥിതി, ദേവസ്വം വകുപ്പുകളുടെ സെക്രട്ടറി ചുമതലയും ഇദ്ദേഹം വഹിക്കും.

ഡോ. രാജു നാരായണസ്വാമിയാണ് പുതിയ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. ഡോ. ഷർമിള മേരി ജോസഫാണ് പുതിയ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറിയായും പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ബിജു കെ.യെ വനം-വന്യജീവി വകുപ്പിലേക്കും മാറ്റി.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ടിങ്കു ബിസ്വാൾ ചുമതലയേൽക്കും.

പ്രധാന നിയമനങ്ങളും അധിക ചുമതലകളും

ബിശ്വനാഥ് സിൻഹ: അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലൻസ്) – കയർ വികസനം, ഭവന നിർമാണം, ജലവിഭവം (അധിക ചുമതല). കോസ്റ്റൽ ഷിപ്പിങ് ചുമതലയിൽ നിന്ന് ഒഴിവാക്കി.

കെ.ആർ. ജ്യോതിലാൽ: അഡീഷണൽ ചീഫ് സെക്രട്ടറി (ധനം) – ആസൂത്രണ സാമ്പത്തിക കാര്യം, പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറി (അധിക ചുമതല). നികുതി, റീബിൽഡ് കേരള, പബ്ലിക് പ്രൊക്യൂർമെന്റ് ചുമതലകൾ തുടരും.

ഡോ. രാജൻ എൻ. ഖോബ്രഗഡെ: അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യ, കുടുംബക്ഷേമം) – ആയുഷ് വകുപ്പ് ചുമതല തുടരും. സാംസ്കാരികം, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം എന്നിവയിൽ നിന്ന് ഒഴിവാക്കി.

മിൻഹാജ് ആലം: അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറും കാർഷിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും – കായിക, യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു (അധിക ചുമതല). കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി.

ഡോ. ബി. അശോക്: പ്രിൻസിപ്പൽ സെക്രട്ടറി (ഉന്നത വിദ്യാഭ്യാസ വകുപ്പ്).

എം.ജി. രാജമാണിക്യം: ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (കെ.എസ്.ഇ.ബി) – വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം, ദേവസ്വം (അധിക ചുമതല). റവന്യൂ, ദുരന്തനിവാരണം, സിവിൽ സപ്ലൈസ് എന്നിവയിൽ നിന്ന് ഒഴിഞ്ഞു.

ഡോ. ഷർമിള മേരി ജോസഫ്: പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യ, കുടുംബക്ഷേമം) – ഭക്ഷ്യ-സിവിൽ സപ്ലൈസ് (അധിക ചുമതല). വനിതാ ശിശുവികസന വകുപ്പിൽ നിന്ന് മാറ്റി.

ടി.വി. അനുപമ: സെക്രട്ടറി (ഗതാഗത വകുപ്പ്) – എയർപോർട്ട്, മെട്രോ റെയിൽ, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം, പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമം (അധിക ചുമതല). തദ്ദേശ വകുപ്പിൽ നിന്ന് ഒഴിഞ്ഞു.

ബിജു കെ: സെക്രട്ടറി (വനം, വന്യജീവി വകുപ്പ്) – നൈപുണ്യ വികസനം, കശുവണ്ടി, പൊതുഭരണം, ടൂറിസം (അധിക ചുമതല). പൊതുമരാമത്ത് വകുപ്പിൽ നിന്ന് മാറ്റി.

ഡോ. രാജു നാരായണസ്വാമി: പ്രിൻസിപ്പൽ സെക്രട്ടറി (സൈനിക ക്ഷേമ വകുപ്പ്) – പാർലമെന്ററി കാര്യ വകുപ്പിൽ നിന്ന് മാറ്റി.

ടിങ്കു ബിസ്വാൾ: പ്രിൻസിപ്പൽ സെക്രട്ടറി (തദ്ദേശ സ്വയംഭരണം) – ഐ.എം.ജി ഡയറക്ടർ ജനറൽ ചുമതല തുടരും. കാർഷിക വകുപ്പ് ചുമതലയിൽ നിന്ന് ഒഴിഞ്ഞു.

ഡോ. രത്തൻ യു. കേൽക്കർ: മുഖ്യമന്ത്രിയുടെ സെക്രട്ടറി – കോസ്റ്റൽ ഷിപ്പിങ്, പി.ആർ.ഡി, മുതിർന്ന പൗരന്മാരുടെ ക്ഷേമം (അധിക ചുമതല).

എൻ. പ്രശാന്ത്: സ്പെഷൽ സെക്രട്ടറി (കായിക വകുപ്പ്) – യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു (അധിക ചുമതല).

ദിവ്യ എസ്. അയ്യർ: പ്രിൻസിപ്പൽ ഡയറക്ടർ (തദ്ദേശ സ്വയംഭരണം) – സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ (അധിക ചുമതല). വിഴിഞ്ഞം പോർട്ട് എം.ഡി, സാംസ്കാരിക ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞു.

ജീവൻ ബാബു കെ: സ്പെഷൽ സെക്രട്ടറി (റവന്യൂ, ദുരന്തനിവാരണ വകുപ്പ്) – ലാൻഡ് റവന്യൂ കമ്മീഷണർ പദവിയിൽ നിന്ന് മാറ്റി.

സുഹാസ് എസ്: സ്പെഷൽ സെക്രട്ടറി (جലവിഭവ വകുപ്പ്) – റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി, വയനാട് ടൗൺഷിപ്പ് സ്പെഷൽ ഓഫീസർ ചുമതലകൾ തുടരും.

ഡോ. അദീല അബ്ദുള്ള: സ്പെഷൽ സെക്രട്ടറി (പൊതുമരാമത്ത് വകുപ്പ്) – സാമൂഹിക നീതി വകുപ്പിൽ നിന്ന് മാറ്റി.

അബ്ദുൽ നാസർ ബി: സ്പെഷൽ സെക്രട്ടറി (ഫിഷറീസ്) – ഹാർബർ എഞ്ചിനീയറിങ്, സാമൂഹിക നീതി (അധിക ചുമതല).

ഡോ. ഡി. സജിത് ബാബു: സ്പെഷൽ സെക്രട്ടറി (പൊതുവിദ്യാഭ്യാസ വകുപ്പ്) – ന്യൂനപക്ഷ ക്ഷേമം (അധിക ചുമതല). സഹകരണ സംഘം രജിസ്ട്രാർ, ആയുഷ് മിഷൻ ചുമതലകളിൽ നിന്ന് മാറ്റി.

ഷാനവാസ് എസ്: സ്പെഷൽ സെക്രട്ടറി (തദ്ദേശ സ്വയംഭരണം) – റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി, സി.ആർ.ഡി.പി സ്പെഷൽ ഓഫീസർ, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ചെയർപേഴ്സൺ (അധിക ചുമതല). തൊഴിൽ വകുപ്പിൽ നിന്ന് മാറ്റി.

ടി.വി. സുഭാഷ്: സ്പെഷൽ സെക്രട്ടറി (കാർഷിക വകുപ്പ്) – പി.ആർ.ഡി സ്പെഷൽ സെക്രട്ടറി സ്ഥാനം, കാർഷിക ഗ്രാമവികസന ബാങ്ക് എം.ഡി സ്ഥാനം എന്നിവയിൽ നിന്ന് മാറ്റി.

അഞ്ജന എം: ടൂറിസം ഡയറക്ടർ – സാംസ്കാരികം, നോർക്ക, ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറി (അധിക ചുമതല).

ഷീബ ജോർജ്: സ്പെഷൽ സെക്രട്ടറി (വനിതാ ശിശുവികസന വകുപ്പ്) – തൊഴിൽ, ക്ഷീരവികസനം, മൃഗസംരക്ഷണം (അധിക ചുമതല). ആരോഗ്യ വകുപ്പിൽ നിന്ന് മാറ്റി.

സീറാം സാംബശിവ റാവു: എക്സൈസ് കമ്മീഷണർ – ഐ.ടി വകുപ്പ് അധിക ചുമതല തുടരും. പരിസ്ഥിതി സ്പെഷൽ സെക്രട്ടറി, സർവേ ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞു.

എച്ച്. ദിനേശൻ: ലാൻഡ് റവന്യൂ കമ്മീഷണർ – ദുരന്തനിവാരണ കമ്മീഷണർ (അധിക ചുമതല). കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി.

അഫ്സാന പർവീൺ: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ – പ്രവേശന പരീക്ഷാ കൺട്രോളർ (അധിക ചുമതല). ഭക്ഷ്യസുരക്ഷാ കമ്മീഷണർ പദവിയിൽ നിന്ന് മാറ്റി.

ജെറോമിക് ജോർജ്: അഡീഷണൽ സെക്രട്ടറി & ഒ.എസ്.ഡി (ധനകാര്യ എക്സ്പെൻഡിച്ചർ വകുപ്പ്) – വിഴിഞ്ഞം പോർട്ട് എം.ഡി, കേരള മാരിടൈം ബോർഡ് സി.ഇ.ഒ (അധിക ചുമതല). തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി.

വിഘ്നേശ്വരി വി: വനിതാ ശിശുവികസന ഡയറക്ടർ – കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ (അധിക ചുമതല).

ഡോ. രേണു രാജ്: അഡീഷണൽ സെക്രട്ടറി (ആരോഗ്യ കുടുംബക്ഷേമ വകുപ്പ്) – കെ.എം.എസ്.സി.എൽ ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എ.എസ് ഡയറക്ടർ, എസ്.എച്ച്.എസ്.ആർ.സി എക്സിക്യൂട്ടീവ് ഡയറക്ടർ (അധിക ചുമതല).

സ്നേഹിൽ കുമാർ സിങ്: പൊതുവിദ്യാഭ്യാസ ഡയറക്ടർ – വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ (അധിക ചുമതല). കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പദവിയിൽ നിന്ന് മാറ്റി.

ആസിഫ് കെ. യൂസഫ്: നോർക്ക ഡയറക്ടർ – നോർക്ക റൂട്ട്സ് സി.ഇ.ഒ (അധിക ചുമതല). പൊതുവിദ്യാഭ്യാസ ഡയറക്ടർ പദവിയിൽ നിന്ന് മാറ്റി.

പ്രേം കൃഷ്ണൻ എസ്: സഹകരണ സംഘം രജിസ്ട്രാർ – സാംസ്കാരിക വകുപ്പ് ഡയറക്ടർ (അധിക ചുമതല). ആരോഗ്യ വകുപ്പ് ഒ.എസ്.ഡി സ്ഥാനത്ത് നിന്ന് മാറ്റി.

ശ്രീധന്യ സുരേഷ്: ഭക്ഷ്യസുരക്ഷാ കമ്മീഷണർ – ടൂറിസം അഡീഷണൽ ഡയറക്ടർ, സാമൂഹിക സന്നദ്ധ സേന, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ഡയറക്ടർ (അധിക ചുമതല).

അനു എസ്. നായർ: സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻ.എച്ച്.എം) – ആയുഷ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ (അധിക ചുമതല). റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

ഡോ. അരുൺ ജെ.ഓ: സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ – വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷൽ ഓഫീസർ, ജലഗതാഗത വകുപ്പ് ഡയറക്ടർ (അധിക ചുമതല).

സാബിൻ സമീദ്: ലാൻഡ് ബോർഡ് സെക്രട്ടറി – പി.ആർ.ഡി ഡയറക്ടർ, ഐ.എൽ.ഡി.എം ഡയറക്ടർ (അധിക ചുമതല).

മിസാൽ സാഗർ ഭരത്: പ്രോജക്ട് ഡയറക്ടർ (കെ.എസ്.ടി.പി) – വൈറ്റില മൊബിലിറ്റി ഹബ് എം.ഡി, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി (അധിക ചുമതല). പിന്നാക്ക ക്ഷേമ ഡയറക്ടർ പദവിയിൽ നിന്ന് ഒഴിഞ്ഞു.

ഹർഷിൽ ആർ. മീന: മാനേജിങ് ഡയറക്ടർ (കെ.ടി.ഡി.സി) – സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ (അധിക ചുമതല). അനെർട്ട് സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റി.

ഗോപാലകൃഷ്ണൻ കെ: ഡയറക്ടർ (പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്) – അനെർട്ട് ഡയറക്ടർ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എം.ഡി (അധിക ചുമതല). വൈറ്റില മൊബിലിറ്റി ഹബ് എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി.

ഷിബു എ: അഡീഷണൽ സെക്രട്ടറി (റവന്യൂ വകുപ്പ്) – പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

ദേവിദാസ് എൻ: കില (KILA) ഡയറക്ടർ – ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ (അധിക ചുമതല).

വിനോദ് വി.ആർ: അഡീഷണൽ സെക്രട്ടറി (പൊതുമരാമത്ത് വകുപ്പ്) – ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ പദവിയിൽ നിന്ന് മാറ്റി.

രാഹുൽ കൃഷ്ണ ശർമ: ജി.എസ്.ടി സ്പെഷൽ കമ്മീഷണർ – ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പദവിയിൽ നിന്ന് മാറ്റി.

മുഹമ്മദ് ഷഫീഖ്: ജി.എസ്.ടി അഡീഷണൽ കമ്മീഷണർ – പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡയറക്ടർ ചുമതല തുടരും.

സഫ്ന നസറുദ്ദീൻ: ലേബർ കമ്മീഷണർ – ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ (അധിക ചുമതല).

രഞ്ജിത് ഡി: മഹാത്മാഗാന്ധി ഗ്രാമീണ തൊழിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ – പിന്നാക്ക വിഭാഗ വികസന ഡയറക്ടർ (അധിക ചുമതല).

പുനീത് കുമാർ: ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ – മറ്റ് അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കി.

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത കടലിലെ വില്ലൂണ്ടി തീർഥം…