in ,

വേറിട്ട ആനച്ചന്തവുമായി ഉത്തരേന്ത്യയിൽ നിന്നും ദൈവത്തിന്റ സ്വന്തം നാട്ടിലെത്തിയ മച്ചാട് കർണൻ

മുന്നഴകിൽ പുതുപ്പള്ളി കേശവനും ആയി കുറെ ഏറെ സാമ്യം ഉള്ള വേറിട്ട ഒരു ആനച്ചന്തത്തിനുടമയായിരുനു കർണ്ണൻ. ഏതു സദസ്സിലും കയറ്റി നിർത്താൻ പറ്റിയ കരിയഴക്.

നല്ല ചെവികൾ വീണെടുത്ത കൊമ്പുകൾ, അത്ര വലിയ ഉയര പെരുമ പറയാനില്ലങ്കിലും, നല്ല മുന്നഴകും നീളമുള്ള തുമ്പിയും ഉറച്ച നടയമരങ്ങളും.

പ്രായം എകദേശം നാല്പതിനും, നാല്‌പ്പത്തിഅഞ്ചിനുമിടയിൽ കാണുമായിരുന്നു, അങ്ങനെ നീണ്ടുപോകുന്നു ഇവന്റെ പ്രത്യേകതകൾ.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരിക്കടുത്ത്സ്ഥിതിചെയ്യുന്ന ഒരു സുന്ദരമായ ഗ്രാമമാണ് മച്ചാട്.മച്ചാട് മാമാങ്കം എന്നപേരിലുള്ള ഉത്സവം നടക്കുന്നത് ഈ ഗ്രാമത്തിലാണ്. മച്ചാട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലാണ് ഈ ഉത്സവം നടക്കുന്നത്.

മച്ചാട് കർണ്ണൻ

പൂരങ്ങളുടെ നാടായ തൃശൂർ ഇവിടെ മച്ചാട് എന്ന ദേശത്ത് വർഷം തോറും കുംഭ മാസത്തിൽ നടത്തിവരുന്ന കുതിര വേലയാണ് മച്ചാട് മാമാങ്കം എന്നറിയപ്പെടുന്നത്.

സാധാരണ ഉത്സവങ്ങൾ ഒരു ദേശത്ത് മാത്രം ഒതുങ്ങി നിൽക്കുമ്പോൾ, ഈ കുതിര വേല, മച്ചാട് എന്ന പ്രദേശത്തെ ആറ് ഗ്രാമങ്ങൾ ജാതി മത ഭേദമന്യെ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

അങ്ങനെ ആഘോഷിക്കുന്ന ഈ സ്ഥലത്ത് ഒരു ഗജവീരീരൻ ഇവിടെ ഉണ്ടായിരുന്നു, നമുക്കറിയാം അവനായിരുന്നു, മച്ചാട് കർണ്ണൻ എന്ന പേരിൽ അറിയപ്പെടുന്നവൻ. ഇവനെ കൂടാതെ ജയറാം, ധർമ്മനും, ഗോപാലനും ഒക്കെ ഇവിടെയുണ്ട്.

മ​ച്ചാ​ട് പ​ന​ങ്ങാ​ട്ടു​ക​ര ചേ​റ്റ്യൂ​ട്ടി അ​നി​ൽ കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ കൊമ്പൻമാർ.

സോൺപൂരിൽ നിന്ന് കൊടുമൺ കുടുംബത്തിലേക്ക്…

കൊടുമൺ ആനകളുടെ കഥ പറയുമ്പോൾ കൊടുമൺ കർണ്ണനെക്കുറിച്ച് പറയാതിരുന്നാൽ അത് തെറ്റായിപോകില്ലേ.

നമുക്കെല്ലാം അറിയാം കൊടുമൺ കല്ലുകാട്ടിൽ കുഞ്ഞുമോൻ അച്ചായനെക്കുറിച്ച്.നിരവധി കൊമ്പൻമാരെ ആന കേരളത്തിന് സമ്മാനിച്ച ഒരു വ്യക്തികൂടിയാണ്.

കുറച്ചു കാലങ്ങൾക്ക് മുമ്പ് തെക്കൻ തിരുവിതാകൂറിലെ ആനകോട്ടയായിരുന്നു കൊടുമൺ എന്ന സുന്ദര ഗ്രാമം.

രണ്ട് ഉടമസ്ഥരുടെ കൈകളിലായി നിരവധി ആനകൾ വാണിരുന്ന കൊടുമണ്ണിൽ ഇന്ന് അവശേഷിക്കുന്ന കൊടുമൺ ശിവശങ്കരൻ മാത്രമാണ്.

ഒരു പറ്റം ആനകളാണ് അതിൽ കൂടുതലും ചെറുപ്രായമുള്ള ആനകൾ ഇവിടുന്നു കച്ചവടം ആയി പോയത്,അതിൽ ഒരാനയുടെ കഥ,അതെ ഇവൻ പഴയ കൊടുമൺ കർണ്ണൻ.

വേറിട്ട ആനച്ചന്തവുമായി ഉത്തരേന്ത്യയിൽ നിന്നും ദൈവത്തിന്റ സ്വന്തം നാടായ നമ്മുടെ ആന കേരളത്തിൽ കാലുകുത്തിയവൻ, ഇവൻ ചെരിയുന്ന സമയത്ത് മച്ചാട് കർണ്ണൻ.

കൊടുമൺ കുഞ്ഞുമോൻ അച്ചായൻ ബീഹാർ സോൺപൂർ മേളയിൽ നിന്നും കണ്ടെടുത്ത് ആന കേരളത്തിലെത്തിച്ചത്.എന്നാൽ നമ്മുടെ ആന കേരളത്തിൽ കൈമാറ്റങ്ങൾ സർവ്വസാധാരണമാണ്.

പുത്തൻകുളം വഴി പീച്ചിയിലേക്ക്…

കൊടുമണ്ണിൽ നിന്നും കർണ്ണൻ നേരെ പോയത് പുത്തൻകുളം ആനത്തറവാട്ടിലേക്കാണ്.അങ്ങനെ ഇവൻ പുതിയ പേരിൽ അറിയപ്പെട്ടു, പുത്തൻകുള പരശുറാം. എന്നാൽ വീണ്ടും തലവര മാറ്റി വന്നു.

കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ഒരു ട്രാൻസ്ഫർ, അവിടെ നിന്നും നേരെ പീച്ചി ആന തറവാട്ടിലേക്ക് പുത്തൻകുളം പീച്ചി കണ്ണനായിട്ട്. എന്നാൽ അവിടെ നിന്നും വീണ്ടും ഒരിക്കൽ കൂടി കൊല്ലത്തെ അടുത്ത മുതലാളിയുടെ പക്കലേക്ക്. അവിടെ നിന്നും വീണ്ടും
കൈമാറ്റങ്ങൾ.

അവസാനം മച്ചാടിൽ…

പിന്നീട് തൃശൂർ വടക്കാഞ്ചേരിയിലുള്ള മച്ചാട് ഗ്രൂപ്പ്‌ ഇവനെ സ്വന്തമാക്കുകയായിരുന്നു. അങ്ങനെ മച്ചാട് കർണ്ണനായി മാറിയിരുന്നു.

കേരളം ഒട്ടാകെ അവന്റെ പേരും ഉത്സവപ്പറമ്പുകളിൽ തന്റേതായ സ്ഥാനം നേടിയെടുത്തുകഴിഞ്ഞിരുന്നു ഈ കരിവീരന്.

തൃശ്ശൂരിൽ വന്നതിനു ശേഷം അവന്റ ഭംഗി അൽപ്പം കൂടി എന്ന് തന്നെ പറയണം.

പ്രസിദ്ധമായ പൂരങ്ങളിലെ നിറസാന്നിധ്യം…

തൃ​ശൂ​ർ പൂരം,ആ​റാ​ട്ടു​പു​ഴ പൂരം, ഉ​ത്രാ​ളി​ക്കാ​വ്​ പൂ​ര​ത്തി​ലെ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഈ കൊമ്പൻ.ഉ​ത്രാ​ളി​ക്കാ​വ്​ പൂ​ര​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ദേ​ശ​ത്തി​നു​ വേ​ണ്ടി​യും തൃ​ശൂ​ർ പൂ​​ര​ത്തി​ൽ പാ​റ​മേ​ക്കാ​വ്​ ദേ​ശ​ത്തി​നു​ വേണ്ടി​യും ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ലും പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ചെരിയുന്നതിന്ന് മുമ്പ് മ​ദ​പ്പാ​ടി​ലാ​യി​രു​ന്ന ക​ർ​ണ​ൻ വ​ര​വൂ​രി​ലെ എ​സ്റ്റേ​റ്റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട്​ നേ​രി​ട്ടി​രു​ന്നു.

പൊതുവേ ശാന്തനായിരുന്നു ഇവൻ ആ​രോ​ടും കൂ​ട്ടു​ചേ​രു​ന്ന പ്ര​കൃ​ത​മാ​യ​തി​നാ​ൽ പൂ​ര​പ്രേ​മി​ക​ളു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി മാറിയിരുന്നു. അ​വ​സാ​ന​മാ​യി തി​രു​വി​ല്വാ​മ​ല പ​റ​ക്കോ​ട്ടു​കാ​വ്​ താ​ല​പ്പൊ​ലി എ​ഴു​ന്ന​ള്ളി​പ്പി​ന്​ എ​ത്തി​യി​രു​ന്നു. മ​ദ​പ്പാ​ടി​ലാ​യ​തി​നാ​ൽ 2022 ലെ തൃ​ശൂ​ർപൂ​ര​ത്തി​ന്​ എ​ത്തി​യി​രു​ന്നി​ല്ല .2022 ജൂൺ 9 ന് പൂരങ്ങൾ ഇല്ലാത്ത നാട്ടിലേക്ക് കർണൻ യാത്രയായി.

തൃത്താല സ്വദേശി രാമചന്ദ്രൻ നായർ തിരുവേഗപ്പുറ മുത്തു, സുനി, സുര, വൈശാഖ് തുടങ്ങി നിരവധി ചട്ടക്കാർ ഇവനെ കൊണ്ടു നടന്നിട്ടുണ്ട്. എന്നാൽ അവസാനസമയത്ത് ഇവൻ്റെ ചട്ടം നന്ദിലത്ത് അർജ്ജുൻ ആനയിലുണ്ടായിരുന്ന തൂത രാജൻ നായർ ആയിരുന്നു.

Life Story Of Elephant Machad Karnan

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

കർണാടകയുടെ അക്വാമാൻ; ഈശ്വർ മാൽപെ

ടിപ്പുവിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിന്റെ സ്മരണയിൽ മേത്തൻ മണി.