വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത

നൂറ്റാണ്ടുകൾ പഴക്കമുള്ള തലയോലപ്പറമ്പ് ചന്ത… തലയോലപ്പറമ്പുകാരുടെ സ്വകാര്യ അഭിമാനമാണ് കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തിനടുത്ത തലയോലപ്പറമ്പിലുള്ള ചന്ത. തിരുവിതാംകൂർ ദളവ ആയിരുന്ന വേലുത്തമ്പി ദളവയാൽ 1800 കളുടെ ആരംഭത്തിൽ സ്ഥാപിതമായ മൂന്ന് പ്രധാന ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത.ആലങ്ങാടും, ചങ്ങനാശ്ശേരിയുമാണ് മറ്റു രണ്ടെണ്ണം. പള്ളിക്കവലയിലെ ചന്തേൽപള്ളിയുടെ മുൻവശത്തെ ആൽമരം മുതൽ തുടങ്ങി പടിഞ്ഞാറേ കവലയിലെ പോലീസ് ഔട്ട് പോസ്റ്റു വരെയായിരുന്നു ചന്തയുടെ വിസ്തൃതി. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഇവിടുത്തെ ചന്ത ദിവസങ്ങൾ. സാധാരണ ദിവസങ്ങളിൽ അന്തിച്ചന്തയും ഇവിടെ ഉണ്ടായിരുന്നു. … Continue reading വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത More