Don'tMiss Archives - top1kerala
ഒരു നാടിൻ്റെ സ്വന്തവും,ഐശ്വര്യവുമായി മാറിയിരുന്നവൻ:- പൂതൃക്കോവിൽ ഗണപതി
ഹാരിസ് നൂഹൂ.
ഒരു നാടിൻ്റെ സ്വന്തവും,ഐശ്വര്യയുമായി മാറിയിരുന്നവൻ, ആന കേരളത്തിൽ എത്തിയ ശാന്ത സുന്ദരനായ കൊമ്പൻ അത് ആയിരുന്നു ഗണപതി.
ഒരു സമയത്ത് പ്രധാന എഴുന്നെള്ളിപ്പുകളിലെല്ലാം പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന കൊമ്പൻ, നമ്മളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക്
പത്തുവർഷം.
കേരളത്തിലെത്തി ഉത്സവപ്പറമ്പുകൾ കീഴടക്കി…
നമ്മുടെ നാട്ടിലെത്തി അധികനാളുകൾ കഴിയുന്നതിന് മുമ്പ് ഉത്സവ പറമ്പുകൾ കീഴടക്കി പ്രശസ്തിയുടെ കൊടുമുടിയിലെത്തിപ്പെട്ടവൻ ആനച്ചന്തത്തിന്റെ വേറിട്ട ഭാവവും,പ്രൗഢിയും കൊണ്ട് ഉത്സവ പൂര പറമ്പുകളിൽ നിറസാന്നിധ്യമായിരുന്നവൻ, ഇന്നും ഓർമ്മകളിലൂടെ.
പൂതൃക്കോവിൽ ഗണപതി
ശരിയായ മലയാളിയുടെ ആനക്കമ്പത്തിൻ്റെ അടിസ്ഥാന ധാരണകൾ അവസാനം ചെന്നു നിൽക്കുന്നത് ലക്ഷ്ണത്തികവുള്ള സഹ്യൻ്റെ മക്കളിൽ തന്നെയാണ്, അതിനൊരു തെളിവാണ് ഈ ആന.
കേരളത്തിൽ ആദ്യമായി ഫാൻസ് അസോസിയേഷൻ…
കേരളത്തിൽ ആദ്യമായി ഒരു ആനക്കു വേണ്ടി ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ടെങ്കിൽ അത്‌ ഇവനു വേണ്ടിയായിരുന്നു. സോഷ്യൽ മീഡിയായും, ആനപ്രേമികളുമെല്ലാം, വളർന്നു വരുന്നതിന് മുമ്പ്, 2004-2006 കാലഘട്ടങ്ങളിലാണ്.
മറുനാടൻ ചന്തം…
ഒരു കാലത്ത് നമ്മൾ ചിന്തിച്ചിരുന്നത് കേരളത്തിലെ കാടുകളിൽ പിറന്ന ആനകളെ വെല്ലാൻ മറുനാട്ടിൽ പിറന്ന ആനകളെ കൊണ്ട് സാധിക്കില്ല എന്നൊരു ചിന്ത നമുക്കെല്ലാം ഉണ്ടായിരുന്നു.കാലം മാറുമ്പോൾ കഥയും മാറുമെന്ന് പറയുന്നതുപോലെ ചില മറുനാടൻ ആനകൾ നമ്മുടെ നാട്ടിൽ എത്തിയപ്പോൾ നമുക്കിടയിൽ അങ്ങനെയുള്ള ചിന്തകളെല്ലാം മാറ്റിമറിക്കപ്പെട്ടു.
അങ്ങനെ അറിയപ്പെട്ട തലയെടുപ്പിൻ്റെ തമ്പുരാക്കൻമാർ നമ്മുടെ ഇടയിൽ ഉണ്ട്, ചിലർ ചെരിഞ്ഞു പോകുകയും ചെയ്തു. അങ്ങന്നെ ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ നാട്ടിൽ എത്തിപ്പെട്ടവനാണ് പൂതൃക്കോവിൽ ഗണപതി.
ആ സമയത്ത് ഇവർക്ക് കർണ്ണൻ എന്ന ഒരു ആന ഉണ്ടായിയിരുന്നു, അടുത്ത ഒരു ആന കൂടി വേണമെന്നുള്ള തീരുമാനം ആണ് ഗണപതി പൂതൃക്കോവിൽ എത്താൻ കാരണം.
ജനനം മധ്യപ്രദേശിൽ...
വർഷങ്ങൾക്ക് മുമ്പ് 2002 കാലഘട്ടത്തിൽ നല്ല ഒരു കൊമ്പനു വേണ്ടി അന്വേഷണം നടത്തിയിരുന്ന തൃശ്ശൂരിലുള്ള ഒളരി, എൽതുരുത്ത് പൂതൃക്കോവിൽമഹാവിഷ്ണുക്ഷേത്രത്തിലെ കമ്മറ്റി ഭാരവാഹികൾ ഇവനെ കണ്ടെത്തുന്നത് മധ്യപ്രദേശിലുള്ള റീവാ ജില്ലയിൽ നിന്നായിരുന്നു.
അന്ന് ഇവനെ അറിയപ്പെട്ടിരുന്നത്, ആളിൻ്റെ അഴകിനൊത്ത പേരു തന്നെയായിരുന്നു. ആളൊരു സുന്ദരൻ ആയിരുന്നതുകൊണ്ട് സുന്ദർ ഗജ്ജ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
വളരെ ശാന്തവും നല്ല സ്വഭാവ ഗുണമുള്ള ഉടൽ നീളം കൂടുതൽ ഉണ്ടായിരുന്ന ഒരു ആന കൂടിയായിരുന്നു.അതു മാത്രമല്ല പണ്ടെപ്പോഴോ ഇവനെ കാശീ വിശ്വനാഥ ക്ഷേത്രത്തിൽ നടയിരുത്തപ്പെട്ടു എന്നൊരു കഥയും ഉണ്ട്.
എന്തായാലും ഇവൻ നമ്മുടെ നാട്ടിൽ എത്തുമ്പോൾ എകദേശ പ്രായം മുപ്പതു വയസ്സ്.അങ്ങനെ അവൻ തൃശ്ശൂരുകാരുടെ സ്വന്തം പൂതൃക്കോവിൽ ഗണപതിയായി മാറി.
ലക്ഷണത്തികവ്…
നല്ല ലക്ഷണമൊത്ത ഒരു ആനയായിരുന്നു ഇവൻ. എകദേശം പത്തടിക്ക് അടുപ്പിച്ച് ഉയരം, ശാന്തമായ സ്വഭാവവും, മദപ്പാടിൽ പോലും വലിയ പ്രശ്നക്കാരൻ അല്ലാത്ത ഒരു ആനയായിരുന്നു.അതുപോലെ ആന ശാസ്ത്രത്തിലെ ഒട്ടുമിക്ക ലക്ഷണ തികവുകളുമുള്ള ഒരാന.
എന്തെങ്കിലും ഒരു തെറ്റുപറയെണമെന്ന് തോന്നിയാൽ, എടുത്ത കൊമ്പുകൾ തന്നെയായിരുന്നു, എന്നാൽ വലത്തെ കൊമ്പിന് ചെറിയ ഒരു പൊട്ടൽ തുടക്കത്തിൽ ഉണ്ടായിരുന്നു, കൂടാതെ ചെവികൾ അല്പ്പം ചെറുതുമായിരുന്നു.
കേരളത്തിൽ എത്തി പത്തു വർഷത്തോളം ഉത്സവ പറമ്പുകളുടെ ഹരമായി വാഴ്ന്നു കൊണ്ടിരിക്കെ വിധിയുടെ വിളയാട്ടം, ആനക്ക് ശാരീരികമായ ക്ഷീണം കണ്ടു തുടങ്ങുകയും അധികം താമസിയാതെ മരണമെന്ന മൂന്നക്ഷരത്തിൽ 2014 ജൂലൈ ഇരുപ്പത്തി രണ്ടിന് ഇവനും യാത്രയായി.
.2003 ലെ ഒറ്റപ്പാലം ഗജമേളയിൽ ഒന്നും അറിയാത്തവനെ പോലെ കടന്ന് വന്ന് ഗ്യാലപ്പ് പോളിലൂടെ എറ്റവും കൂടുതൽ വേട്ട് നേടി ഗജരാജ പട്ടം നേടിയ ഒരു ചരിത്രകഥ ഇവനു സ്വന്തം.ഇവൻ ഇന്നും ആനപ്രേമികളുടെ മനസ്സിൽ ജീവിക്കുന്നു.
The post ഒരു നാടിൻ്റെ സ്വന്തവും,ഐശ്വര്യവുമായി മാറിയിരുന്നവൻ:-   പൂതൃക്കോവിൽ ഗണപതി appeared first on top1kerala.
വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത
നൂറ്റാണ്ടുകൾ പഴക്കമുള്ള തലയോലപ്പറമ്പ് ചന്ത…
തലയോലപ്പറമ്പുകാരുടെ സ്വകാര്യ അഭിമാനമാണ് കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തിനടുത്ത തലയോലപ്പറമ്പിലുള്ള ചന്ത.
തിരുവിതാംകൂർ ദളവ ആയിരുന്ന വേലുത്തമ്പി ദളവയാൽ 1800 കളുടെ ആരംഭത്തിൽ സ്ഥാപിതമായ മൂന്ന് പ്രധാന ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത.ആലങ്ങാടും, ചങ്ങനാശ്ശേരിയുമാണ് മറ്റു രണ്ടെണ്ണം.
പള്ളിക്കവലയിലെ ചന്തേൽപള്ളിയുടെ മുൻവശത്തെ ആൽമരം മുതൽ തുടങ്ങി പടിഞ്ഞാറേ കവലയിലെ പോലീസ് ഔട്ട് പോസ്റ്റു വരെയായിരുന്നു ചന്തയുടെ വിസ്തൃതി. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഇവിടുത്തെ ചന്ത ദിവസങ്ങൾ.
സാധാരണ ദിവസങ്ങളിൽ അന്തിച്ചന്തയും ഇവിടെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അപ്പർകുട്ടനാടിൻെറ ഭാഗമായ എഴുമാന്തുരുത്ത് ഭാഗത്തുനിന്ന് പുത്തൻ തോട്ടിലൂടെ ചെറിയ വള്ളങ്ങളിൽ പഞ്ചായത്തു കടവിൽ എത്തിക്കുന്ന പുല്ലുകെട്ടും താമരപ്പൂവും മുതൽ പ്ലാവിലയും, കപ്പയും, തേങ്ങയും (വിൽപ്പനക്കായി തേങ്ങാ ഉടച്ച് ചിരട്ടയിൽ നിന്നും കൊത്തി വച്ചിരിക്കുന്ന തേങ്ങാപ്പൂൾ വരെയുണ്ടായിരുന്നു), ചന്തയിൽ എത്തിക്കുന്ന മീൻ വരെ ആയിരുന്നു സാധാരണ ദിവസങ്ങളിലെ അന്തി ചന്തയിൽ എത്തുന്ന പ്രധാന വിഭവങ്ങൾ…
കൂടാതെ സ്ഥിര സ്വഭാവത്തോടു കൂടിയ പലചരക്കുകടയും,, പച്ചക്കറികടയും, വിളക്കുകളും, കൊട്ടയും, മുറവുമെല്ലാം വിൽക്കുന്ന പാട്ടക്കടകളും എല്ലാം ചന്തയുടെ ഭാഗം തന്നെ ആയിരുന്നു.
തലയോലപ്പറമ്പിലെ ആദ്യ ഷോപ്പിംഗ് കോംപ്ലക്സ് എന്നു പറയാവുന്ന കെട്ടിടം തലയോലപ്പറമ്പ് സെൻറ് ജോർജ് പളളിയുടെ വകയായുള്ള സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സാണ്.
ഈ കെട്ടിടം പണിയുന്നതിനു മുന്നേ തന്നെ തോട്ടുപുറം കുര്യൻ ചേട്ടന്റെ പലചരക്കുകടയും ഭാസ്കരൻ ചേട്ടന്റെ ഫാൻസിസ്റ്റോർ തുണിക്കടയുമെല്ലാം പല നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെങ്കിലും അതെല്ലാം ഒരു കടക്ക് വേണ്ടി മാത്രമുള്ള കെട്ടിടങ്ങളായിരുന്നു.
സെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ വന്നതോടെ ഭാസ്കരൻ ചേട്ടന്റെ പുകയില-മുട്ടക്കടയും, മാത്യു ചേട്ടന്റെ OK സ്റ്റോഴ്സും, അശോകൻ ചേട്ടന്റെ ബിജു ടെക്സ്റ്റയിൽസും, കുഞ്ഞേട്ടന്റെ ജിമ്മി ടെയ്ലറിംഗും, സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരൻ ഹനീഫിക്കയുടെ ഹനീഫാ ടെയ്ലറിംഗ് ഷോപ്പും, മിനർവ റൊട്ടിക്കടയുമെല്ലാം കൂടി ചേർന്നുള വലിയൊരു വ്യാപാര സമുച്ചയമായിരുന്നു അന്ന് ഈ ഷോപ്പിംഗ് കോംപ്ലക്സ്.
ഈ കെട്ടിടമാണ്, തലയോലപ്പറമ്പിന്റെ ആധുനിക ഭാവത്തിന്റെ ആരംഭം എന്നു പറയാതെ വയ്യ.
ചന്ത ദിവസങ്ങളിലെ കഥ…
ചന്തയിലേക്കു അന്ന് വിഭവങ്ങൾ കൂടുതലായും എത്തിയിരുന്നത് ജലമാർഗ്ഗമായിരുന്നു.
പുത്തൻതോട്ടിലെ കൽപ്പടവുകൾക്കരുകിൽ കെട്ടി നിർത്തിയിരുന്ന അരി കയറ്റിയ കൂറ്റൻ വള്ളങ്ങളും, വഴക്കുലയും, പച്ചക്കറികളും കയറ്റി വന്നിരുന്ന ഇടത്തരം വളളങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ച ആയിരുന്നു ..!!
പിന്നെയുള്ളത് കാളവണ്ടികളാണ്.. പ്രദേശത്തിന്റെ കിഴക്കൻ ദിക്കുകളായ കീഴൂർ, പെരുവ, കടുത്തുരുത്തി, കാപ്പുംതല, ഞീഴൂർ ഭാഗങ്ങളിൽ നിന്നും പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും കൂടുതലായി കൊണ്ടുവന്നിരുന്നത് കാളക്കുട്ടൻമാർ വലിച്ചിരുന്ന വലിയ കാളവണ്ടികളിലായിരുന്നു.
കട കട ശബ്ദം കേൾപ്പിച്ച് മണിയും കിലുക്കി അരിക്ക്ലാമ്പ് എന്നറിയപ്പെടുന്ന, മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ചില്ല് വിളക്കുകളും തെളിയിച്ച് പോകുന്ന വഴികളിലെല്ലാം ഇരുമ്പ് ചുറ്റിയ ചക്രം പതിയുന്നിടത്ത് നീളൻ വരകൾ ഉണ്ടാക്കിയായിരുന്നു കാളവണ്ടികളുടെ വരവും പോക്കും.
തിരികെ പൊകുമ്പോൾ പലചരക്കു ചാക്കുകളും ഉപ്പു ചാക്കുകളും കയററി അതാതു പ്രദേശത്തെക്കുള്ള ട്രാൻസ്പോർട്ടിംഗ് ഏജൻസി വാഹനമായും പ്രവർത്തിച്ചിരുന്ന ദ്വിമുഖ പ്രതിഭ ആയിരുന്നു ഈ കാളവണ്ടികൾ.
പിന്നെയുള്ള വാഹനങ്ങൾ ഡ്രൈവറും കിളിയും ഉള്ള മഹീന്ദ്രയുടെ കൂപ്പർ ജീപ്പും, സ്റ്റാൻറേർഡ് കമ്പനിയുടെ ടെമ്പോകളും, കൈവണ്ടി എന്നറിയപ്പെടുന്ന ഉന്തുവണ്ടികളും ആയിരുന്നു.
ചന്ത ദിവസങ്ങളായ ചൊവ്വയും ശനിയും കാളവണ്ടികൾ നിർത്തിയിട്ടിരുന്ന സ്ഥലം പള്ളിയുടെ മുൻവശത്തെ വെളിം പ്രദേശമായിരുന്നു. ഈ ഭാഗം കഴിഞ്ഞാൽ ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങിയവ കർഷകർ കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സ്ഥലമാണ്.
റോഡിനിരുവശത്തും ഇതിന്റെ കൂടെ ചിലർ തങ്ങളുടെ കൃഷിയിടത്തിലെ പാവക്കായും, അച്ചിങ്ങയും, തടപ്പയറും, വെള്ളരിക്കയും, കുമ്പളങ്ങ തുടങ്ങിയവയും വിൽപ്പനക്ക് വച്ചിരുന്നു.
പച്ച കപ്പളങ്ങയും, ചെറു ചേമ്പിൻ വിത്തും, കറിവേപ്പിലയും ഉൾപ്പടെ പല നാട്ടിൻപുറ വിളകളും ഈ ഭാഗത്ത് വിൽപ്പനക്കെത്തിച്ചിരുന്നു.
കൂടാതെ പല വിധത്തിലുള്ള കപ്പക്കമ്പുകൾ കെട്ടുകണക്കിന് വിൽക്കുവാൻ വച്ചിരുന്നിടം ആയിരുന്നു ഇവിടെ. വള്ളം ഊന്നുവാനുള്ള നീളൻ മുളകളുടേയും, ഉപ്പ്, ഇറച്ചി, മീൻ മുതലായവ പൊതിയുവാൻ ഉപയോഗിച്ചിരുന്ന തേക്കിലയുടെയും കച്ചവടം ഇവിടുത്തെ പാലത്തിന്റെ ഓരം ചേർന്നായിരുന്നു.
കൂടാതെ കീറി ഉണക്കിയ കെട്ടുകണക്കിന് വാഴവള്ളിയുടെ കച്ചവടവും ഇവിടുത്തെ പ്രത്യേകതയായിരുന്നു.
ഇതു കഴിഞ്ഞാൽ പിന്നെ വാഴക്കുല വിൽക്കുന്ന സ്ഥലമായി. നാടൻ പാളയൻകുടനും, ചാരം കെട്ടിയും, ഞാലിപ്പൂവനും, പച്ചപ്പടച്ചിയും, ഏത്തനും, പൂവനും തുടങ്ങി പലിവിധത്തിലുള്ളതായ കായകൾ വിൽപ്പനക്കായി നിറഞ്ഞ പ്രദേശം.
എന്തുകൊണ്ടൊ റോബസ്റ്റകൾ ആ കാലങ്ങളിൽ അത്ര സാധാരണവും അല്ലായിരുന്നു.
വാഴക്കുല വിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ പച്ചക്കറി വിൽക്കുന്നതിനുള്ള താല്ക്കാലിക കടകളായി.
നീളമുള്ള മുളകളുടെ ഒരു വശം ചേർത്ത് കെട്ടി അവ അകത്തി വച്ച് മുക്കാലികളാക്കി അതിൽ ത്രാസും തൂക്കിയിട്ട് പച്ചക്കറികൾ നിലത്ത് കൂന കൂട്ടിവിറ്റിരുന്നവർ.. മാങ്ങാ വിൽക്കുന്നവർ, കന്നാര ചക്കയും, കടച്ചക്കയും വിൽക്കുന്നവർ.. എല്ലാം ഇവിടത്തെ കച്ചവടക്കാരാണ്. കപ്പ മന്ന് കണക്കിന് വിറ്റിരുന്ന സ്ഥലവും ഇതു തന്നെ ആയിരുന്നു.
ഈ പ്രദേശത്ത് രണ്ട് വലിയ പൂവരശുകൾ നിന്നിരുന്നു. ഒന്ന് പഴയ വില്ലേജോഫീസിന്റെ ഭാഗത്തും മറ്റാെ പാലത്തിന് പടിഞ്ഞാറു ഭാഗത്തുമായി, ഏതു സമയത്തും നിറയെ മഞ്ഞ നിറമുള്ള പൂക്കളുമായി രണ്ടെണ്ണം.
പിന്നീട് ചന്തയുടെ ഭാഗമായി വരുന്ന സ്ഥലം ചന്ത കപ്പേളയോട് ചേർന്ന ഭാഗമാണ്…
അവിടെയുള്ള സ്ഥിരം കടകൾ പപ്പടത്തിനു പ്രശസ്തമായിരുന്നു. ഗീത പപ്പടം വർക്സും മറ്റുമായിരുന്നു പപ്പടക്കടകളിൽ പ്രശസ്തമായവ.
ഇതിന്റെ മുൻഭാഗത്തെ വഴിയുടെ ഇരുവശങ്ങളിലും ആയിരുന്നു ചന്ത ദിവസങ്ങളിൽ കോഴി, താറാവ്, ആട് തുടങ്ങിയവയുടെ കച്ചവട സ്ഥലം.. അവിടെ വിൽപ്പനക്കാരായവർ പക്ഷിമൃഗാദികളെ കൊണ്ടുവന്നിരുന്നവരും ഇതിനെ വാങ്ങുവർ കച്ചവടക്കാരും ആയിരുന്നു. അതിനാൽ തന്നെ ഇവിടുത്തെ കച്ചവടം സാധാരണ കച്ചവട സ്ഥലത്തിന്റെ നേരെ എതിർ രീതിയിലായിരുന്നു.
ഇവിടെ സാധനങ്ങൾ വിൽക്കുവാൻ കൊണ്ടുവരുന്നവരെ ഒരുതരത്തിൽ വരിഞ്ഞുമുറിക്കിയുള്ള കച്ചവടത്തിനു വേണ്ടി ഇവർ ഉപയോഗിച്ചിരുന്ന തന്ത്രം അവർ തമ്മിൽ പരസ്പ്പരമുള്ള ധാരണയും പ്രത്യേക കോഡുഭാഷയും ആയിരുന്നു.
അതിനാൽ തന്നെ സാധാരണക്കാർ ഇവിടെ ഒരാൾ വിൽക്കുവാൻ കൊണ്ടുവരുന്ന ഒരു കോഴിക്ക് ഇവിടുത്തെ കച്ചവടക്കാർ ആദ്യം പറയുന്ന വിലയിലും താഴ്ത്തി മാത്രമേ വിൽപ്പന പിന്നീട് നടക്കുകയുള്ളു.. ചെറിയ രീതിയിലുള്ള മലഞ്ചരക്ക് ബിസിനസുകളും ഇവിടെ ആയിരുന്നു.
ഈ സ്ഥലത്തിന്റെ അവസാന ഭാഗമായ കപ്പേളയുടെ മുൻ ഭാഗം ചെറുനാരങ്ങായും, വൃക്ഷ തൈകളും വിൽക്കുന്ന സ്ഥലമാണ്. പെരുമരവും, തേക്കും,തെങ്ങിൻ തൈകളും തുടങ്ങി പലവിധ മരങ്ങളുടെ തൈകൾ വിറ്റിരുന്ന സ്ഥലം.
തുടർന്ന് തെറുപ്പു ബീഡി, വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് വിൽക്കുന്നവരുടെ സ്ഥലമായി.
പിന്നീട് തേങ്ങയും, നിലത്തിട്ട് വിൽക്കുന്ന തുണിത്തരങ്ങളുമായി കുറച്ചു പേർ.,
തോർത്ത്, ലുങ്കി, അണ്ടർ വയറുകൾ, ചട്ടപോലെ ആണുങ്ങൾ ഉപയോഗിച്ചിരുന്ന ഉടുപ്പ് തുടങ്ങിയവ ആയിരുന്നു ഇവടെയുള്ള വസ്ത്രവ്യാപാരികളുടെ  സാധനങ്ങൾ ..
അടുത്ത സ്ഥലം പനം ചക്കരയും, നാടൻ കോഴിമുട്ടയും താറാവിൻ മുട്ടയും വിൽക്കുന്നവർ ധാരാളമുള്ള സ്ഥലമായിരുന്നു.
ഇവർക്കിടയിൽ ചെറിയ സ്റ്റീൽ, അലുമിനീയം, മൺപാത്രങ്ങൾ വിൽക്കുന്നവരും, കത്തി, ചിരവ, ചിരട്ടത്തവി, തവി തൂക്കി എന്നറിയപ്പെട്ടിരുന്ന പലക, കൂവ പിഴിയുന്ന ഉരകോൽ, കടകോൽ തുടങ്ങിയവ വിൽക്കുന്നവരും ഉണ്ടായിരുന്നു.
പിന്നീട് മീൻ ചന്തയുടെ ജംഗ്ഷന് പടിഞ്ഞാറേക്ക് പോലീസ് ഔട്ട് പോസ്റ്റു വരെ പല വണ്ണത്തിലും തരത്തിലുമുള്ള ചകിരിക്കയറുകൾ, തഴപ്പായ, നെല്ല് ഉണക്കാനുള്ള ചിക്കു പായ, പനമ്പ്, മുറം, കുട്ട, വല്ലം തുടങ്ങിയവ വിൽപ്പന നടത്തുന്നവരായി .. !!
ഇതിന് ഇടക്ക് വലതു ഭാഗത്ത് പാലാംകടവ് കടത്തിലേക്കുള്ള റോഡിൽ ആയിരുന്നു, മീൻ മാർക്കറ്റും, പച്ചക്കറിക്കടകളും.
ചന്തക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന പഞ്ചായത്തോഫീസിനോടനുബന്ധിച്ചുള്ള സൈറന്നുകൾ കൃത്യ സമയത്തു തന്നെ കൂവിക്കൊണ്ടിരിക്കുമ്പോൾ വാച്ചുകളും ക്ലോക്കുകളും അത്ര സർവ്വസാധാരണമല്ലാതിരുന്ന അക്കാലത്ത് ഇതൊരു അത്ഭുത പ്രതിഭാസമായിട്ടായിരുന്നു
വില്ലേജോഫീസിന്റെ സമീപമുള പൂവരശിനു കീഴിൽ പാർക്കു ചെയ്തിരുന്ന പുന്നൂസ് ഡോക്ടറുടെ KL0 – 1188-ാം നമ്പർ കാറും അതുപോലൊരു അത്ഭുതമായിരുന്നു.
അക്കാലത്ത്  ഇവിടെ ഒരു സാധനം വിൽക്കണമെന്നുണ്ടെങ്കിൽ പഞ്ചായത്ത് കരം ഒടുക്കണമായിരുന്നു . (എന്റെ ഓർമ്മയിൽ കുഞ്ഞേട്ടനായിരുന്നു കരം പിരിവിനുള്ള ലൈസൻസ് ഉണ്ടായിരുന്നത്..) ചന്തക്കുള്ളിൽ കോഴിയെ വിൽക്കണമെങ്കിലും, വാഴക്കുല വിൽക്കണമെങ്കിലും നിശ്ചിത തുക പഞ്ചായത്തിൽ കരമായി നൽകിയാൽ മാത്രമേ വിൽപ്പനക്ക് അനുവാദമുണ്ടായിരുന്നുള്ളു.
രാഷ്ട്രീയ രംഗത്തെ പ്രാദേശിക നേതാവായിരുന്ന കൊച്ചു ജോസഫ്കണ്ടത്തിൽ, മാർക്കറ്റ് റോഡിലുണ്ടായിരുന്ന കാർലീൻ സ്റ്റുഡിയോ, ബാബു സ്റ്റുഡിയോ, കച്ചവട രംഗത്തെ പ്രശസ്തരായ ഞാറവേലിൽ, ഇരട്ട പുര, പനക്കൽ, ആനാപ്പറമ്പിൽ കുടുംബങ്ങൾ, പട്ടശ്ശേരിൽ ഹാർഡ്വെയേഴ്സ്, പടശ്ശേരിൽ ടെക്സ്റ്റൈൽസ്, KR സ്ട്രീറ്റിലുണ്ടായിരുന്ന മനോഹരൻ ചേട്ടന്റെ ചായക്കട, തങ്കപ്പൻചേട്ടന്റെ സ്റ്റാർ കഫേ, ശങ്കേഴ്സ് ടെയ്ലറിംഗ് ഷോപ്പ്, ഗോപാലൻ ചേട്ടന്റെ പച്ചമരുന്നുകട, കൂരാപ്പളളിൽ മെഡിക്കൽ സ്റ്റോഴ്സ്, തുടങ്ങിയ പല കച്ചവട സ്ഥാപനങ്ങളെയും വ്യക്തികളെയും, കുടുംബങ്ങളെയും ഓർക്കാതിരിക്കുവാൻ സാധിക്കില്ല.
പകൽ സമയങ്ങളിൽ ചന്തയിൽ മേഞ്ഞു നടന്നിരുന്ന പശുക്കളുടെ കൂട്ടവും, ആടുകളുടെ കൂട്ടവും നിറമുള്ള ഓർമ്മയാണ്.
പിന്നെയുള്ളത് അങ്ങാടിക്കുരുവികളുടെ കലപിലയായിരുന്നു. ആയിരക്കണക്കിന് അങ്ങാടി കുരുവികൾ പറന്നു നടന്നിരുന്ന ചന്തയും, അവക്ക് പാർക്കുവാനായി ഓരോ കടയിലും സ്ഥാപിച്ചിരുന്ന ചെറിയ മൺകുടങ്ങളും നീറുന്ന ഓർമ്മയായി മനസ്സിൽ വിങ്ങുന്നു. (ഇക്കാലത്ത് ഒരു അങ്ങാടി കുരുവിയെ പോലും കണി കാണുവാൻ കൂടിയില്ല..)
ഇതായിരുന്നു പഴയ തലയോലപ്പറമ്പ് ചന്തയുടെ ചരിത്രം ……..!
എഴുത്ത്‌ : ജയ്മോൻ പി ദേവസ്യ
The post വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത appeared first on top1kerala.
മടങ്ങാൻ വഴിയില്ലാതെ ചൂരൽമലയുടെ KSRTC
ഉരുൾപൊട്ടലിന്റെ ദുരിതകഥ പുറംലോകത്തെത്തിച്ച ആദ്യവ്യക്തികൾ ഈ KSRTC ബസ്സിലെ ജീവനക്കാരായിരുന്നു. മുണ്ടക്കൈയിലേക്കു കൽപ്പറ്റയിൽനിന്നുള്ള KSRTC ബസ്സിലെ കണ്ടക്ടർ കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും.
തിങ്കളാഴ്ച രാത്രിയും പതിവുപോലെ മുണ്ടക്കൈയിൽ ആളെയിറക്കി. രാത്രി 8.30 ന് കൽപ്പറ്റയിൽ നിന്നെടുക്കുന്ന ബസ് 9.45ന് മുണ്ടക്കൈയിലെത്തിയത്. അന്ന് രാത്രി ബസ്സിൽ നിന്നിറങ്ങിയ പലരും ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ ഇറങ്ങിപ്പോയത് എന്നുപോലും അറിയില്ല.
ബസ് ചൂരൽമല ക്ഷേത്രത്തിനുമുന്നിലെ റോഡിലൂടെ ക്ലിനിക്കുമുന്നിലെത്തി അവിടെയാണ് പാർക്ക് ചെയ്യാറുള്ളത്. ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറുള്ളത്.
ചൊവ്വാഴ്ച രാവിലെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. പക്ഷേ ചൂരൽമലയിൽനിന്ന് രണ്ടരകിലോമീറ്റർ ദൂരെയായതിനാൽ മുഹമ്മദ് കുഞ്ഞി ശബ്ദം കേട്ടില്ല. 4 മണിയോടെ വീണ്ടും ഉരുൾപൊട്ടി. അകലെനിന്ന് പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്.
രാവിലെ നേരം വെളുത്തപ്പോൾ ഇരുവരും പുറത്തിറങ്ങി. കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തങ്ങൾ കടന്നുവന്ന പാലമില്ല. അക്കരെ ചൂരൽമല അങ്ങാടിയില്ല. കെട്ടിടങ്ങളില്ല. വീടുകളും പാഡികളും കാണാനില്ല. ഇരുവരും ഉടനെ ഫോണിൽ വിഡിയോ പകർത്തി എല്ലാവർക്കും അയച്ചു.
ബുധനാഴ്ച രാവിലെയോടെ പുഴയ്ക്കു കുറുകെ സൈന്യം താൽക്കാലിക പാലം നിർമിച്ചു. വൈകിട്ട് 6.30 ന് ഇരുവരും ഇക്കരെയെത്തിയതെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു. ബസ്സ് ഇപ്പോഴും അക്കരെ കിടക്കുകയാണ്.
The post മടങ്ങാൻ വഴിയില്ലാതെ ചൂരൽമലയുടെ KSRTC appeared first on top1kerala.
ദുരന്തഭൂമിയിലും സൈനിക ആവശ്യത്തിനും സഹായകമാകുന്ന ബെയിലി പാലം
ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.
കേരളത്തിൽ ആദ്യം റാന്നിയിൽ
കേരളത്തിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ  പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്.
റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം 1996 ജൂലൈ 29ന് തകർന്നപ്പോളാണ് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്.  1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്.
കരസേനയുടെ സഹായത്തോടെ നിർമ്മിച്ച ഈ പാലം പുതിയപാലം പണിതതോടെ പൊളിച്ചുമാറ്റി 790 ദിവസമാണ് ഇതിലൂടെ വാഹനങ്ങൾ സഞ്ചരിച്ചത്
ശബരിമല സന്നിധാനത്ത് 2011നവംബർ 7നു പൂർത്തിയാക്കിയ ബെയിലി പാലം ഇപ്പോളും ഉപയോഗത്തിൽ ഉണ്ട്. ബലക്ഷയം ഉണ്ടായ സമയത്ത് ഏനാത്ത് പാലത്തിന് ബദലായും സൈന്യം ബെയ്ലി  പാലം നിർമ്മിച്ചിരുന്നു
രാജ്യത്തെ തന്നെ ഞെട്ടിച്ച 2024ലെ വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട വയനാട് മുണ്ടക്കൈ ഗ്രാമത്തിലേക്ക് 190 അടി നീളവും 24 ടൺ ഭാരം വഹിക്കാൻ ശേഷിയുമുള്ള പാലം കുറഞ്ഞ സമയം കൊണ്ട് പണിതീർത്ത് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി
ബെയിലി പാലത്തിന് പല  ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട.
തടികൊണ്ടും ഉരുക്ക് കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള  ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല.
ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രയിന്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം.
സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.
ചരിത്രം
ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ നിർമ്മിച്ചത്.
ഒരു ഹോബിപോലെയാണ് അദ്ദേഹം പാലങ്ങൾ നിർമ്മിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നതോദ്യോഗസ്ഥനെ കാണിക്കുകയും അതിൽ എന്തോ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമ്മിക്കാൻ അനുമതിനൽകി.
മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റൽ ഏസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ചേരുകയും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്തു. പല തരത്തിൽ ഇതു നിർമ്മിച്ചുനോക്കി.
താങ്ങുപാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യം നിർമ്മിച്ചത്. അത് അവിടെ ഒരു (50°43′31″N 1°45′44″W)പ്രവർത്തനക്ഷമമായ പാലമായി ഇന്നും പ്രവർത്തിച്ചുവരുന്നു.
അങ്ങനെ അനേകം പരീക്ഷണ നിർമ്മാണത്തിനും ഉപയോഗത്തിനും ശേഷം ഇത്, കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ്സിനായി നൽകപ്പെട്ടു. അങ്ങനെ ഉത്തര ആഫ്രിക്കയിൽ 1942ൽ ഉപയോഗിക്കപ്പെട്ടു. 1944 ആയപ്പൊഴെയ്ക്കും ഇതു കൂടുതൽ നിർമ്മിച്ചുതുടങ്ങി. യു. എസ്. ഇതിനു അനുമതി കൊടുത്തു. അവർ അവരുടേതായ രൂപകല്പനയാണ് പിന്തുടർന്നത്. ബെയിലിക്ക് തന്റെ കണ്ടുപിടിത്തതിന്, പ്രഭുപദവി ലഭിക്കുകയുണ്ടായി.
Baily Bridge history in Malayalam
The post ദുരന്തഭൂമിയിലും സൈനിക ആവശ്യത്തിനും സഹായകമാകുന്ന ബെയിലി പാലം appeared first on top1kerala.
“ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.”
കെ എസ് ആർ ടി സി യാത്രക്കിടെ കളഞ്ഞുപോയ പണവും വിലപിടിപ്പുള്ള രേഖകളും തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഗൗരവ് എന്ന അഥിതി തൊഴിലാളി.
കൂത്താട്ടുകുളം സ്വദേശി അഭിജിത്ത് കെ വി യുടെ പണവും രേഖകളും അടങ്ങുന്ന പേഴ്സ് ആണ് തൃശ്ശൂരിൽ നിന്ന് തൊടുപുഴക്കുള്ള യാത്രാമധ്യേ കളഞ്ഞു പോയത്.
രണ്ടു വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശിയായ ഗൗരവ് ഇപ്പോൾ പെരുമ്പാവൂർ കുറുപ്പംപടിയിൽ വീടുകളിലെ ഓടുപണികൾ ചെയുന്നു. നഷ്ടപെട്ടു എന്ന് കരുതിയ രേഖകൾ തിരിച്ചികിട്ടിയ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അഭിജിത്ത്.
21 തിങ്കളാഴ്ച.
തൃശ്ശൂർ നിന്ന് തൊടുപുഴയ്ക്ക് ഉള്ള പാലാ ഡിപ്പോയുടെ RSE861 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ കേറുന്നു.തിരക്കില്ലാത്ത ബസിൽ ഏറ്റവും പുറകിലത്തെ സീറ്റിൽ ഇരുന്നു.
ടിക്കറ്റ് എടുത്ത് ചെവിയിൽ ഹെഡ്ഫോണും വെച്ച് പാട്ടും കേട്ട് സവാരി തുടങ്ങി.അങ്കമാലി കഴിഞ്ഞ് ചെറിയൊരു മയക്കത്തിൽ വീണ്.പെരുമ്പാവൂർ എത്തി ഉണർന്നു.
ചെവിയിൽ അമർന്ന ഹെഡ്ഫോണ് ഊരി ബാഗിൽ വെച്ചു.മുവാറ്റുപുഴ എത്തിയപ്പോൾ കസിൻ അവിടെയുണ്ട് എന്നു പറഞ്ഞ് വിളിച്ചു.സ്റ്റാന്റിൽ ഇറങ്ങിക്കോ ഞാൻ വണ്ടിയും കൊണ്ടാണ് വന്നിട്ടുള്ളത് അവിടുന്ന് ഒരുമിച്ചു പോകാം എന്ന് പറഞ്ഞു.
6.05ന് സ്റ്റാന്റിൽ എത്തി അധികം വൈകാതെ അവൻ എത്തി ബൈക്കിൽ ഒരുമിച്ച് യാത്രയായി.ഇല്ലത്ത് എത്തി ഒരു ചായ കുടിച്ച് കടയിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ബാഗ് എടുത്ത് പേഴ്‌സ് നോക്കിയപ്പോൾ കാണുന്നില്ല!!!!!!!!!!!!
വീട് മുഴുവൻ നോക്കിയിട്ടും കാണുന്നില്ല..ഇനി തൃശൂർ നിന്ന് എടുക്കാൻ മറന്നോ എന്നറിയാൻ അങ്ങോട്ട് വിളച്ചു.അവിടെ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ബസിൽ തന്നെയാണ് പോയത് എന്നുറപ്പായി.
പെരുമ്പാവൂർ വെച്ച് ഹെഡ്ഫോൺ വെക്കാനാണ് ബാഗ് തുറന്നത് എന്നറിയാം.
ഉടനെ തന്നെ ടിക്കറ്റ് എടുത്ത് നോക്കി പാല ഡിപ്പോയിലെ ബസാണെന്ന് ഉറപ്പിച്ച് ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചു.കണ്ടക്ടർ ഒന്നും ഏല്പിച്ചിട്ടില്ല എന്ന് മറുപടി കിട്ടി.
അയൽവക്കത്തുള്ള ഒരു സുഹൃത്ത് ksrtc കണ്ടക്ടർ ആയത് കൊണ്ടും ksrtc യൂണിയന്റെ ആളായത് കൊണ്ടും ഡിപ്പോയിൽ നിന്ന് കിട്ടിയ മറുപടി തൃപ്തികരമാകാത്തത് കൊണ്ടും അയാൾ വഴി ഒരന്വേഷണം നടത്തി.മറുപടി വിഫലം.നിരാശ.
22 ചൊവ്വ.
രാവിലെ എഴുന്നേറ്റ് (11 മണി. ഞാൻ എപ്പോ എഴുന്നേൽക്കുന്നോ അതാണ് രാവിലെ).കുളി തീറ്റ ഒക്കെ കഴിഞ്ഞ് അക്ഷയയിൽ പോയ്‌ ആധാർ ഡ്യൂപ്ലിക്കേറ്റ് ,പാൻ കാർഡ്, വോട്ടർ ഐഡി..ഇതൊക്കെ ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴികൾ നോക്കി.ഓണ്ലൈനായി ATM കാർഡ് ബ്ലോക്ക് ചെയ്ത് പുതിയ കാർഡിന് അപേക്ഷയും കൊടുത്തു.
5 മണിക്ക് ഒരു കോൾ ഫോണിൽ വരുന്നു.
“Mr Abhijith kv
Yes.
മുജ്കോ സിർഫ് ഹിന്ദി ബി മാലും,
ടീകെ തൂ ബോലോ
മേം പെരുമ്പാവൂർ സേ കോൾ കരേഗ,ആപ്കാ പേഴ്‌സ് മേരാ പാസ് ഹേ,ksrtc ബസ് മേം പ്രാപ്ത് ഹേ.”
ഒരു ഇരട്ട പെറ്റ സുഖം എന്നൊക്കെ പറയുന്ന പ്രതീതി.
തൃശൂർ നിന്ന് ഞാൻ ഇന്നലെ കേറിയ അതേ ബസിൽ ഇന്ന് ആ ഇതര സംസ്ഥാന സുഹൃത്ത് കേറുന്നു.ഞാൻ ഇരുന്ന അതേ സീറ്റിൽ ഇരിക്കുന്നു.പെരുമ്പാവൂർ വെച്ച് ഇറങ്ങാൻ നേരത്ത് കയ്യിലുള്ള വെള്ള കുപ്പി ചാടി പോകുന്നു. അതേടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ താഴെ ആ പേഴ്സും കിടക്കുന്നു.
ഗൗരവ് വാട്‌സ്ആപ്പിൽ ലൊക്കേഷൻ അയച്ചു തരുന്നു.ഉടനെ ഇറങ്ങുന്നു.ഒന്നര മണിക്കൂർ കൊണ്ട് കോതമംഗലത്തിന് അടുത്ത് പാണിയേലി പോരിന് അടുത്താണ് താമസം.
കണ്ടു ആദ്യമേ നന്ദി പറഞ്ഞൂ.
ഇനി ഗൗരവിന്റെ വാക്കിൽ പറഞ്ഞാൽ
“ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.”(അത് കൊണ്ട് ഞാൻ നീട്ടിയ പ്രതിഫലവും മേടിച്ചില്ല).
വാൽകഷ്ണം
പേഴ്‌സ് കിട്ടി വന്നാൽ തരാം എന്നു ഹിന്ദി കാരൻ വിളിച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി.പേഴ്സിൽ കാശ് ഇരുന്നിട്ടും കുറച്ച് ഡോളർ ഉണ്ടായിട്ടും അതൊന്നും എടുക്കാതെ പേഴ്‌സ് തിരിച്ചു ഏൽപ്പിക്കാൻ വിളിച്ചപ്പോൾ മറ്റെന്തോ കളി ആണോ എന്ന് തോന്നി ഇത്തിരി കരുതലായി 2 പേരേം കൂട്ടിയാണ് പോയത്…
The post “ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.” appeared first on top1kerala.
ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.-കേരള പോലീസ്
ഇൻറ്റർനെറ്റ് നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിരിക്കുകയാണ്.കുറച്ചുനേരം ഇത് പണിമുടക്കിയാൽ തന്നെ ലോകം നിശ്ചലമാകുന്ന അവസ്ഥയിലാണ്.
ഓൺലൈൻ എന്ന അനന്ത സാധ്യതയിൽ ഓരോ മിനിട്ടിലും ദശലക്ഷക്കണക്കിനു ഇടപാടുകളാണ് നടക്കുന്നത്. ഈ മേഖലയിലെ തട്ടിപ്പും നമ്മൾ വിചാരിക്കുന്നതിലും മേലെയാണ്.
പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിങ് പോയിൻറ് റ്വഴിയാണ് ഈ സൈബർ കുറ്റകൃത്യം നടത്തുന്നത്.
എന്താണ് ജ്യൂസ് ജാക്കിങ് ?
പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.
വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു.
ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.
പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കുന്നു.
മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല.
മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്.
തട്ടിപ്പുകാരുടെ രീതി.
ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു.
ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.
ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
ചാർജിംഗ് ഉപകരണത്തിലൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക.
കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.
ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.
കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.
The post ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.-കേരള പോലീസ് appeared first on top1kerala.
മുറിവും സന്ധിവേദനയും മാറ്റുന്ന അത്ഭുത മരുന്ന്
രാജഭരണകാലത്ത് വേദനകൾ കുറയ്ക്കുന്നതിനായി രാജകീയ യോദ്ധാക്കൾ വരെ ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അസ്ഥികൾ, പേശികൾ, സന്ധികൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് ഇത് ഏറ്റവും ഫലപ്രദമാണത്രേ…
മുറിവെണ്ണ തൈലം
മുറിവ് ,എണ്ണ എന്നീ രണ്ട് മലയാള പദങ്ങൾ ചേർന്നാണ് മുറിവെണ്ണ എന്ന പേര് രൂപപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മുറിവിനെ സുഖപ്പെടുത്താൻ സഹായിക്കുന്ന എണ്ണ പ്രധാനമായും വെളിച്ചെണ്ണയോടൊപ്പം ചില ഔഷധ ചേരുവകൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്.
വേദനയും വീക്കവും ഉൾപ്പെടെയുള്ള പരിക്കുകൾക്കെതിരെ പ്രയോഗിക്കാൻ ഇത് വളരെ ഉപയോഗപ്രദമാണ്. മുറിവിനുള്ള എണ്ണ എന്ന് നാമകരണം ചെയ്തിട്ടുണ്ടെങ്കിലും ഒടിവുകളെയും, അസ്ഥികളുടെ സ്ഥാനചലനങ്ങളെയും ഉളുക്കുകളേയുമൊക്കെ ചികിത്സിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.
മുറിവെണ്ണ എങ്ങനെ ഉപയോഗിക്കാം?
മുറിവെണ്ണ ചെറുതായി ചൂടാക്കിയെടുത്തശേഷം വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയ ശേഷം ചെറുതായി തടവിയാൽ   മതിയാവും. കുറച്ചു സമയത്തിനുള്ളിൽ തന്നെ എണ്ണ വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിന് ശാന്തമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.
വേദനാജനകമായ സന്ധികൾക്കും ഉളുക്കുകൾക്കുമൊക്കെ മുറിവെണ്ണ ഫലപ്രദ പരിഹാരമാണ്. ചെറുതായി ചൂടാക്കിയ മുറിവെണ്ണയിൽ ഒരു പഞ്ഞിക്കഷണം മുക്കിയെടുത്ത് വേദനയുള്ള സന്ധികളിൽ പ്രയോഗിക്കാം. ഇത്  പെട്ടെന്ന് ആശ്വാസം നൽകുന്നു.
നട്ടെല്ലിന് താഴെയുള്ള ഭാഗത്തുണ്ടാകുന്ന വേദനയെ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മുറിവെണ്ണ. ആയുർവേദത്തിൽ ഈ ശരീരഭാഗം കടിവസ്തി എന്നാണ് അറിയപ്പെടുന്നത്. ചെറുചൂടുള്ള മുറിവെണ്ണ ഒരു നിശ്ചിത സമയത്തേക്ക് ഈ ഭാഗത്ത് തടവുക   വഴി രോഗങ്ങളെ സുഖപ്പെടുത്താൻ കഴിയും. ശരീരത്തിന് ശാന്ത ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
വ്രണങ്ങൾ, ചെറിയ മുറിവുകൾ, പൊള്ളൽ എന്നിവ ഉണ്ടാകുമ്പോഴും ഈ ഭാഗങ്ങളിൽ കുറിച്ച് മുറിവെണ്ണ പ്രയോഗിക്കുന്നത് വഴി വേഗത്തിലുള്ള രോഗശാന്തിനൽകുന്നു .
മുറിവെണ്ണയുടെ ചേരുവകളും പ്രത്യേകതകളും
കന്യ ( കറ്റാർവാഴ )
കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന പോളിസാക്രറൈഡുകൾ ചർമത്തിലെ മുറിവുകളിലേക്കും പൊള്ളലുകളിലേക്കും കടന്നു ചെന്നുകൊണ്ട് കോശങ്ങളെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. കറ്റാർ വാഴയിലെ ഗ്ലൈക്കോപ്രോട്ടീൻ വേദന ഒഴിവാക്കാൻ സഹായിക്കുകയും കോശജ്വലന പ്രതികരണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു
സിഗ്രുപാത്ര (മുരിങ്ങ)
ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ചേരുവകളിൽ ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ സത്തിന് എല്ലുകളെ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. മുറിവ് ഉണക്കുന്നതിനും ഇത് മികച്ചതാണ്.
താമ്പുലം ( വെറ്റില )
വേദനസംഹാരിയായ, ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ട് വെറ്റിലയിൽ, നടുവേദന, പേശിമുറുക്കം എന്നിവ ഒഴിവാക്കാൻ ഇതിലെ പ്രകൃതിദത്ത ഗുണങ്ങൾ സഹായിക്കുന്നു. വെറ്റിലയിൽ കാണപ്പെടുന്ന സജീവ ഘടകങ്ങൾ മുറിവ് ഉണക്കാൻ സഹായിക്കുന്നവയാണ്. അതുപോലെതന്നെ ഇവയിൽ ചാവിക്കോൾ ഫിനോൾ എന്ന ശക്തമായ ആന്റിസെപ്റ്റിക്കും അടങ്ങിയിട്ടുണ്ട്.
മുറിവെണ്ണയുടെ ഉപയോഗക്രമം
പ്രയോഗിക്കുന്ന സമയങ്ങളിലെല്ലാം എണ്ണ കുതിർത്തിയ തുണി ചൂടോടെ തന്നെയാവണം ശരീരഭാഗങ്ങളിൽ സൂക്ഷിക്കേണ്ടത്. എണ്ണ തണുക്കുമ്പോഴെല്ലാം  വീണ്ടും ചൂടാക്കേണ്ടിവരും. അതിനുവേണ്ടിയാണ് എല്ലായ്പോഴും രണ്ട് തുണിക്കഷണം ഉപയോഗിക്കുന്നത്. ഒരെണ്ണം ശരീരത്തിൽ ഉപയോഗിക്കുമ്പോൾ അടുത്തത് വീണ്ടും ഉപയോഗിക്കാനായി ചൂടാക്കിയ എണ്ണയിൽ മുക്കി വയ്ക്കുക.
സന്ധി വേദനയും വിട്ടുമാറാത്ത ശാരീരിക വേദനകളും ഉള്ള സന്ദർഭങ്ങളിൽ പ്രകൃതിദത്ത പരിഹാരമായി  മുറിവെണ്ണ ഉപയോഗിക്കുന്നതിലൂടെ വേദനയ്ക്ക് സമ്മാനം ലഭിക്കുന്നു. മിതമായി സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഇതുപയോഗിച്ച് ശരീരത്തിൽ തടവുന്നത്   വഴി വേദനയും പിരിമുറുക്കവും ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഉറക്കം വർദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണെന്നും പറയപ്പെടുന്നു.
ഇങ്ങനെയൊക്കെയാണെങ്കിൽ തന്നെയും സ്വയം തീരുമാനമെടുത്തു കൊണ്ട്  ശരീരത്തിൽ ഇത് ഉപയോഗിക്കാൻ  തുടങ്ങുന്നതിന് മുമ്പ് ഒരു ആയുർവേദ ഡോക്ടറുമായി കൂടിയാലോചിക്കുന്നത് ആവശ്യമാണ് . ഈ എണ്ണ  ശരീരത്തിന് പൂർണമായും അനുയോജ്യമാണോ എന്നറിയാനും ഇതിലെ ഏതെങ്കിലും ഘടകങ്ങളോട്  അലർജിയുണ്ടോ എന്നും മനസ്സിലാക്കാനും ഇത്  സഹായിക്കും.
ഒരു  വേദന സംഹാരി എണ്ണ എന്ന നിലയിൽ, അസ്വസ്ഥതകളും വീക്കവും ഒഴിവാക്കാൻ മുറിവെണ്ണ മികച്ചതാണ്. ബാധിത പ്രദേശത്ത് ഇത് തേച്ചുപിടിപ്പിച്ച് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഇത് തടവണം.. അരമണിക്കൂറോളം എണ്ണ ശരീരത്തിലിരിക്കാൻ അനുവദിക്കുക. അതിനുശേഷം വേണമെങ്കിൽ എണ്ണ കഴുകി വൃത്തിയാക്കാം. ഉളുക്കുകൾ ഉണ്ടാവുമ്പോൾ ദിവസത്തിൽ രണ്ട് തവണയെങ്കിലും ഈ ഭാഗങ്ങളിൽ എണ്ണ പുരട്ടേണ്ടിവരും.
മുറിവെണ്ണ ഉള്ളിൽ കഴിക്കാമോ?
മുതിർന്നവർ മുറിവെണ്ണ ഉള്ളിൽ കഴിക്കുന്നതുവഴി ഓസ്റ്റിയോ ആർത്രൈറ്റിസ് സുഖപ്പെടുത്തുന്നതിന് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നുണ്ട്. എങ്കിലും പല സാഹചര്യങ്ങളിലും മുറിവെണ്ണ ഉള്ളിൽ ചെല്ലുന്നത് ചിലപ്പോൾ ദോഷ ഫലങ്ങൾക്ക് കാരണമായേക്കാം. നിശ്ചിത അളവിൽ കൂടുതൽ  അകത്ത് ചെന്നാൽ ദഹനക്കേട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കാൽമുട്ട് വേദനയെ ചികിത്സിക്കാൻ മുറിവെണ്ണ
കാൽമുട്ട് വേദനകൾ ഉണ്ടാവുമ്പോൾ തന്നെ മുറിവെണ്ണ പ്രയോഗിക്കുന്നത് വഴി ധാരാളം ഗുണങ്ങൾ ലഭ്യമാകുന്നു. പ്രായം അല്ലെങ്കിൽ ശാരീരികമായി ഉണ്ടാവുന്ന പരിക്കുകൾ മൂലമാണ് ഒരു വ്യക്തിക്ക് കാൽമുട്ട് വേദനകൾ ഉണ്ടാവുന്നത്. ഇത് ഒരാളിൽ ദീർഘകാല, ഹ്രസ്വകാല പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. മുറിവെണ്ണയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ ഉണ്ട്.
മുറിവെണ്ണ ഉളുക്കും വിട്ടുമാറാത്ത വേദനയുമെല്ലാം സുഖപ്പെടുത്തുന്നു എന്നതിനാൽ ഇത് കാൽമുട്ടിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ചും ആർത്രൈറ്റിസ് രോഗസാധ്യതകൾ കുറയ്ക്കാൻ ഇത് സഹായിക്കും.
കാൽമുട്ട് വേദന പോലെ തന്നെ വിട്ടുമാറാത്ത മറ്റ് ശരീര വേദനകൾ ഉണ്ടെങ്കിൽ ദിവസവും ഈ ഔഷധ എണ്ണ നിങ്ങളുടെ വശങ്ങളിൽ മസാജ് ചെയ്യാവുന്നതാണ്. ശരീരത്തിന് ആശ്വാസം പകരുക മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിൻ്റെ ആകൃതി മികച്ചതാക്കി മാറ്റുകയും മൊത്തത്തിലുള്ള വീക്കം കുറയ്ക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
The post മുറിവും സന്ധിവേദനയും മാറ്റുന്ന അത്ഭുത മരുന്ന് appeared first on top1kerala.
രാഷ്ട്രീയക്കാരുടെ ഗതാഗത തടസം സൃഷ്ടിക്കൽ,പ്രതികരിക്കാതിരുന്നത് പേടിച്ചിട്ട്
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച്‌ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ ഗതാഗത കുരുക്കിൽ പെട്ട നടൻ ജോജു ജോർജ് സമരക്കാർക്കെതിരെ പ്രതികരിച്ചതിനെ തുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു.
തിരക്കേറിയ ഇടപ്പള്ളി – വൈറ്റില – അരൂർ ബൈപാസിൽ സമരം കാരണം രാവിലെ 10.50 മുതൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടതുമൂലം അത്യാസന്ന നിലയിലുള്ള രോഗികൾ ഉൾപ്പടെയുള്ളവൾ ദുരിതത്തിലായി. ഈ വിഷയത്തെത്തുടർന്നാണ് സജിത്ത് എസ് ജനാർദ്ദനൻ തനിക്കു നേരത്തെ നേരിട്ട ദുരനുഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കടുത്തുരുത്തി ടൗണിനെ ബ്ലോക്ക് ആക്കികൊണ്ട് രമേശ് ചെന്നിത്തലയുടെ ഒരു കേരള യാത്ര ഉണ്ടായിരുന്നു (ശരിക്കുമുള്ള പേര് ഞാൻ ഓർക്കുന്നില്ല ).
അന്ന് അനിയത്തി ഡെലിവെറിക്കായി മുട്ടുചിറ ഹോസ്പിറ്റലിൽ ഇത്തിരി സിരീസ് ആയി കിടക്കുന്നതുകൊണ്ട് വീട്ടിൽനിന്നു കുറച്ചു സാധങ്ങൾ എടുത്തു തിരിച്ചു വന്ന ഞാൻ ആ യാത്രയിൽ പെട്ട് ഏകദേശം ഒന്ന്- ഒന്നര മണിക്കൂറോളം കിടന്നു, ലേറ്റായി ആണ് തിരിച്ചു ഹോസ്പിറ്റലിൽ എത്തിയത്.
കോമഡി എന്താണ് വച്ചാൽ അന്ന് കോവിഡ് കൂടി നിൽക്കുന്ന സാഹചര്യം ആയിരുന്നു.
ഹോസ്പിറ്റലിൽ പോലും നിൽക്കാൻ നിയന്ത്രണം ഉണ്ടായിരുന്നു. അവിടെ ആണ് ഇവർ ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി ഒരുക്കിയ യാത്രയിൽ കടുത്തുരുത്തി ടൗൺ മുഴുവൻ അണികളെ നിറച്ചു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ഇപ്പോളും ഓർമ ഉണ്ട്.
അന്ന് കൊടികൾ കെട്ടിയ ജീപ്പുകളിൽ മുഴുവൻ ആൾക്കാരും,(ഭൂരിഭാഗം പേർക്കും മാസ്ക് ഇല്ലായിരുന്നു), കുറെ അണികൾ പബ്ലിക് ആയി റോഡിൽ ഇരുന്നു സിഗരറ്റു വലിക്കുന്നതും(പബ്ലിക് ആയി  സിഗരറ്റ്‌ വലിക്കുന്നത് കേസ് ആയ നാട് ആണ് ഇത്). അന്ന് ഞാൻ വണ്ടിയിലിരുന്നു ആലോചിച്ചതാണ് ഇവന്മാർക്ക്‌ ഒക്കെ എന്ത് തേങ്ങയും കാണിക്കാം ജനങ്ങൾ എല്ലാവരും റൂൾസ് അനുസരിച്ചു ഇവന്മാർ കാണിക്കുന്ന തോന്നിവാസം കണ്ടു ജീവിക്കണം.
അന്ന് എനിക്ക് പ്രതികരിക്കാൻ പേടിയായിരുന്നു, എന്നാൽ ഇന്ന് എന്നെപോലെ പേടിച്ചു ഈ തെമ്മാടിത്തരങ്ങൾക്കു ഇരയായി ഒന്നും ചെയ്യാതെ ഇരുന്നുവർക്കു വേണ്ടി ജോജു അത് ചെയ്തു. ഇത് പോലെ ഒരു ബ്ലോക്കിൽ കുറെ മണിക്കൂർ പെട്ട് കിടക്കുന്നവർക്കറിയാം ആ വേദന.
ഒരുപാടു കാര്യങ്ങൾക് വേണ്ടി ആണ് ജനങ്ങൾ ഇന്നത്തെ അവസ്ഥയിൽ പുറത്തിറങ്ങുന്നത് അതുപോലും തടസപ്പെടുത്തി ജനങ്ങൾക്ക് ഉപദ്രവമായ രീതിയിൽ ഓരോ പ്രഹസനം കാണിക്കുന്നത് ഏതു പാർട്ടി ആണെകിലും പ്രതികരിക്കണം. അതിനുള്ള അവകാശം എല്ലാ ജനങ്ങൾക്കും ഉണ്ട്. എല്ലാവരും tax അടച്ചിട്ടാണ് വണ്ടികൾ റോഡിൽ ഇറക്കുന്നത് .
പണ്ട് ഫ്രാൻസിൽ വണ്ടികളുടെ വില കൂടിയപ്പോൾ ജനങ്ങൾ(ഒരു പാർട്ടിയും അല്ല ജനങ്ങൾ), ജനങ്ങൾ ഒന്നടങ്കം വണ്ടികൾ റോഡിൽ കൊണ്ട് ഇട്ടു, അന്ന് ഫ്രാൻസ് ഫുൾ സ്തംഭിച്ചു. അങനെ വേണം സമരം അല്ലാതെ ഇങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ചാവരുത്.
പെട്രോൾ വിലക് എതിരെ സമരം ചെയ്യണം, അത് ഇതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചവരുത്. എല്ലാവരുടെയും സഹകരണത്തോടെ ഒരുമിച്ചു നിന്ന് ഒറ്റകെട്ടായി വേണം സമരം ചെയ്യാൻ. ഈ കോൺഗ്രസ് ഭരിച്ചപ്പോൾ തന്നെ ആണ് പെട്രോൾ വിലകൂട്ടാൻ കമ്പനികൾക് അധികാരം കൊടുത്ത് എന്നിട്ടാണ് ഈ പ്രഹസനം.
മാത്രവുമല്ല ഇന്ന് നടത്തിയ ഈ സമരം കൊണ്ട് പെട്രോൾ വില ഒരിക്കലും കുറയുകയില്ലന് അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം പിന്നെ എന്തിനാണ് ഈ പ്രഹസനം നേതാക്കളെ.
ഇത് ഇപ്പോ കോൺഗ്രസ്.
കടുത്തുരുത്തി പോലെ ഉള്ള ഒരു ടൗണിൽ ഇത്രയും ബ്ലോക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ ഇന്ന് എറണാകുളത്തു എത്ര ബ്ലോക്ക് ഉണ്ടായിട്ടുണ്ടാവും മാത്രം അല്ല ഭൂരി ഭാഗം പേർക്കും ഒരുപാട് ആവിശ്യം ഉള്ളവർ തന്നെ ആയിരിക്കും.
അല്ല ഏതു പാർട്ടിക്കാർ നടത്തിയാലും അത് ശുദ്ധ പോക്രിത്തരം ആണ്.
സജിത്ത് s ജനാർദ്ദനൻ
https://m.facebook.com/story.php?story_fbid=4528846133870546&id=100002356129834
The post രാഷ്ട്രീയക്കാരുടെ ഗതാഗത തടസം സൃഷ്ടിക്കൽ,പ്രതികരിക്കാതിരുന്നത് പേടിച്ചിട്ട് appeared first on top1kerala.
ബൊമ്മക്കൊലു: നന്മയുടെ വിജയത്തിന്‍റെ ഓർമപ്പെടുത്തൽ
ഒരുക്കുന്ന രീതി
ബൊമ്മക്കൊലുവിന് 3, 5,7,9 എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികൾ കെട്ടി അതിൽ ദേവിദേവന്മാരുടെ മൺ പ്രതിമകൾ വയ്ക്കും. ഏറ്റവും മുകളിലെ പടിയിൽ കുടത്തിൽ മാവില, മഞ്ഞൾ പുരട്ടി അലങ്കരിച്ച കുടുമയുള്ള നാളികേരം, പച്ചരി, പച്ച മഞ്ഞൾ എന്നിവ വച്ചുള്ള കുംഭത്തിനാണ് ഏറ്റവും പ്രാധാന്യം. കുഭം വയ്ക്കുന്നതിനും ചില പ്രത്യേക തകൾ ഉണ്ട്. ചൊവ്വ, ശനി ദിവസങ്ങളിലും രാഹുകാല സമയത്തും കുംഭം വയ്ക്കുകയില്ല.
പടികൾക്കു മുകളിൽ തുണിവിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൾ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനും അനുസരിച്ച് നിരത്തിവെക്കുന്നു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുക്കളിൽ തയ്യാറാക്കുന്നത്.ഗണപതി, ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങൾക്കൊപ്പം ശ്രീരാമപട്ടാഭിഷേകം, അഷ്ടലക്ഷ്മി, ശിവ പാർവതി, ഗുരുവായൂരപ്പൻ, ദശാവതാരം എന്നിവയും ബൊമ്മക്കൊലുവിലുണ്ടാവും.
ദേവിയുടെ ഒൻപത് ഭാവങ്ങളെ പൂജിക്കുന്നു
ബൊമ്മക്കൊലു ഒരുക്കുന്നതും ദേവിയെ പൂജിക്കുന്നതും സ്ത്രീകളാണ്. ആദ്യ മൂന്നു ദിവസങ്ങളിൽ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ എന്നീദേവതകളെ ദുർഗ്ഗദേവി(പാർവതി) സങ്കല്പത്തിലും അടുത്ത മൂന്ന് ദിവസം കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി എന്നീ ദേവതകളെ ലക്ഷ്മിദേവി സങ്കല്പത്തിലും അവസാനത്തെ മൂന്ന് ദിവസം കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ദേവതകളെ സരസ്വതി ദേവി സങ്കല്പത്തിലുമാണ് പൂജ നടത്തുന്നത്. 9 ദിവസം ബൊമ്മക്കൊലു വെച്ച് പൂജിക്കാൻ സാധിക്കാത്തവർക്ക് അവസാന 3 ദിവസങ്ങളിൽ ബൊമ്മക്കൊലു വച്ച് പൂജിക്കാവുന്നതാണ്.സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് നവരാത്രി.
നവരാത്രിയുടെ ആരംഭത്തോടെ ഒരുക്കുന്ന ബൊമ്മക്കൊലുവിന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരം നിവേദ്യത്തോടു കൂടിയ പൂജയും ദുർഗ്ഗാഷ്ടമി ദിവസവും മഹാനവമി ദിവസവും മൂന്നുനേരം പൂജയും വിജയദശമി ദിവസം രാവിലത്തെ പൂജയോടെ ബൊമ്മക്കൊലു മാറ്റുകയും ചെയ്യുന്നു. മൂന്നുനേരം പൂജയുള്ള ദിവസങ്ങളിൽ രാവിലത്തെ പൂജയ്ക്ക് പാൽപ്പായസവും വെറ്റില പാക്കും ഉച്ചയ്ക്ക് തൈര്, നാരങ്ങ, പുളിയോദര, തേങ്ങ തുടങ്ങിയ സാദങ്ങളും വൈകുന്നേരം വേവിച്ച വൻപയർ, ചെറുപയർ, കടല, തുടങ്ങിയ ധാന്യങ്ങൾ ഉപ്പോ മധുരമോ ചേർത്ത് നിവേദിക്കുന്നു. ഈ നിവേദ്യം ചുണ്ടൽ എന്നാണ് അറിയപ്പെടുന്നത്.എല്ലാ ദിവസവും വൈകുന്നേരം പൂജയ്ക്ക് സംഗീതം, നൃത്തം, വാദ്യം, എന്നിവ കൊണ്ട് അർച്ചനകൾ നടത്തുന്നു.
ദുർഗാഷ്ടമി ദിവസം ആയുധപൂജയും മഹാനവമി ദിവസം വിദ്യാ പൂജയും നടത്തുന്നു. മഹാനവമി ദിവസം 9 സ്ത്രീകളെ ദേവിയുടെ ഒമ്പത് നാമങ്ങൾ കൊണ്ട് പൂജിച്ച് ഉപഹാരങ്ങൾ നൽകി സന്തോഷിപ്പിക്കുന്നു. അന്നേദിവസം തന്നെ കന്യകമാരായ ബാലികമാരെ ഈ സങ്കല്പത്തിൽ പൂജിച്ച് ഉപഹാരങ്ങൾ നല്കി സന്തോഷിപ്പിക്കുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ബാലിക മാർക്കും നവരാത്രി ദിനങ്ങളിൽ താമ്പൂലം നൽകുന്ന പതിവും ഉണ്ട്.
കടപ്പാട് : ലക്ഷ്മി സുബ്രഹ്മണ്യയ്യർ
The post ബൊമ്മക്കൊലു: നന്മയുടെ വിജയത്തിന്‍റെ ഓർമപ്പെടുത്തൽ appeared first on top1kerala.
കളഞ്ഞു കിട്ടുന്ന വിലപിടിപ്പുള്ള രേഖകൾ ഉടമസ്ഥരുടെ കൈകളിൽ എത്തിക്കാൻ തപാൽ വകുപ്പ്
വഴിയിൽ കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള രേഖകൾ ഉടമസ്ഥന് എത്തിച്ചു നൽകാൻ ഇനി ബുദ്ധിമുട്ടേണ്ട.സഹായത്തിനു തപാൽ വകുപ്പ് തയാറാണ്.
കളഞ്ഞുകിട്ടിയ രേഖകൾ ഉടമസ്ഥന് എത്തിച്ചു നൽകുന്ന സേവനം തപാൽ വകുപ്പ്  ഔദ്യോഗികമാക്കി.
നേരത്തെ ഈ സേവനം ഉണ്ടായിരുന്നുവെങ്കിലും, ആളുകൾ കളഞ്ഞു കിട്ടുന്ന രേഖകൾ തപാൽ പെട്ടിയിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് സേവനം ഔദ്യോഗികമാക്കി മാറ്റിയത്.
എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തുടങ്ങിയ വിലപിടിപ്പുള്ള രേഖ തപാൽ പെട്ടിയിൽ ഇട്ടാൽ ലഭിക്കുന്ന രേഖകൾ പോസ്റ്റുമാൻ ഉടമസ്ഥരുടെ കൈയ്യിൽ എത്തിക്കും. പോസ്റ്റ് ഓഫീസ് അധികൃതർ രേഖകൾ കവറിലാക്കി അയക്കുന്നതിനാൽ സ്റ്റാമ്പ് നിരക്ക് ഉടമ നൽകണം.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തുള്ള തപാൽ പെട്ടിയിൽ നിന്നാണ് ആദ്യമായി ഇത്തരം രേഖകൾ പോസ്റ്റുമാനു ലഭിച്ചത്. ഈ രേഖകൾ ഉടമസ്ഥന് അയച്ചുകൊടുത്തു. സംസ്ഥാനത്തെ മിക്ക ഇടത്തുനിന്നും ഇത്തരം സംഭവങ്ങൾ പതിവായതോടെയാണ് സേവനമാക്കാനുള്ള നടപടി സ്വീകരിച്ചത്.
കേരള പോസ്റ്റൽ ഘടകം ഇക്കാര്യം കേന്ദ്ര തപാൽ വകുപ്പിനെ അറിയിച്ചതോടെയാണ് ഇത് സേവനം ആക്കാൻ തീരുമാനിച്ചത്. സേവനം രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭിക്കും.
The post കളഞ്ഞു കിട്ടുന്ന വിലപിടിപ്പുള്ള രേഖകൾ ഉടമസ്ഥരുടെ കൈകളിൽ എത്തിക്കാൻ തപാൽ വകുപ്പ് appeared first on top1kerala.