Wayanad Archives - top1kerala
ദുരന്തഭൂമിയിലും സൈനിക ആവശ്യത്തിനും സഹായകമാകുന്ന ബെയിലി പാലം
ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.
കേരളത്തിൽ ആദ്യം റാന്നിയിൽ
കേരളത്തിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ  പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്.
റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം 1996 ജൂലൈ 29ന് തകർന്നപ്പോളാണ് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്.  1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്.
കരസേനയുടെ സഹായത്തോടെ നിർമ്മിച്ച ഈ പാലം പുതിയപാലം പണിതതോടെ പൊളിച്ചുമാറ്റി 790 ദിവസമാണ് ഇതിലൂടെ വാഹനങ്ങൾ സഞ്ചരിച്ചത്
ശബരിമല സന്നിധാനത്ത് 2011നവംബർ 7നു പൂർത്തിയാക്കിയ ബെയിലി പാലം ഇപ്പോളും ഉപയോഗത്തിൽ ഉണ്ട്. ബലക്ഷയം ഉണ്ടായ സമയത്ത് ഏനാത്ത് പാലത്തിന് ബദലായും സൈന്യം ബെയ്ലി  പാലം നിർമ്മിച്ചിരുന്നു
രാജ്യത്തെ തന്നെ ഞെട്ടിച്ച 2024ലെ വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട വയനാട് മുണ്ടക്കൈ ഗ്രാമത്തിലേക്ക് 190 അടി നീളവും 24 ടൺ ഭാരം വഹിക്കാൻ ശേഷിയുമുള്ള പാലം കുറഞ്ഞ സമയം കൊണ്ട് പണിതീർത്ത് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി
ബെയിലി പാലത്തിന് പല  ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട.
തടികൊണ്ടും ഉരുക്ക് കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള  ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല.
ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രയിന്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം.
സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.
ചരിത്രം
ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ നിർമ്മിച്ചത്.
ഒരു ഹോബിപോലെയാണ് അദ്ദേഹം പാലങ്ങൾ നിർമ്മിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നതോദ്യോഗസ്ഥനെ കാണിക്കുകയും അതിൽ എന്തോ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമ്മിക്കാൻ അനുമതിനൽകി.
മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റൽ ഏസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ചേരുകയും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്തു. പല തരത്തിൽ ഇതു നിർമ്മിച്ചുനോക്കി.
താങ്ങുപാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യം നിർമ്മിച്ചത്. അത് അവിടെ ഒരു (50°43′31″N 1°45′44″W)പ്രവർത്തനക്ഷമമായ പാലമായി ഇന്നും പ്രവർത്തിച്ചുവരുന്നു.
അങ്ങനെ അനേകം പരീക്ഷണ നിർമ്മാണത്തിനും ഉപയോഗത്തിനും ശേഷം ഇത്, കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ്സിനായി നൽകപ്പെട്ടു. അങ്ങനെ ഉത്തര ആഫ്രിക്കയിൽ 1942ൽ ഉപയോഗിക്കപ്പെട്ടു. 1944 ആയപ്പൊഴെയ്ക്കും ഇതു കൂടുതൽ നിർമ്മിച്ചുതുടങ്ങി. യു. എസ്. ഇതിനു അനുമതി കൊടുത്തു. അവർ അവരുടേതായ രൂപകല്പനയാണ് പിന്തുടർന്നത്. ബെയിലിക്ക് തന്റെ കണ്ടുപിടിത്തതിന്, പ്രഭുപദവി ലഭിക്കുകയുണ്ടായി.
Baily Bridge history in Malayalam
The post ദുരന്തഭൂമിയിലും സൈനിക ആവശ്യത്തിനും സഹായകമാകുന്ന ബെയിലി പാലം appeared first on top1kerala.
വയനാടിനെ വിറപ്പിച്ച അരിസി രാജ എന്ന പി.എം 2
പി.എം 2. എന്ന പന്തല്ലൂർ മെക്കാന 2 തമിഴ്നാട് വനം വകുപ്പ് നാമകരണം ചെയ്ത, കഴിഞ്ഞ കുറെ ദിനങ്ങളായി നമ്മൾ കേട്ടുകൊണ്ടിരുന്ന കാട്ടുകൊമ്പൻ.
എന്നാൽ ഇനി മുതൽ ഇവൻ കാട്ടുകൊമ്പൻ അല്ല, മനുഷ്യരുടെ ബുദ്ധിക്കു മുമ്പിൽ  കീഴടങ്ങേണ്ടി വന്ന ഇവൻ കുറച്ചു നാൾ കഴിയുമ്പോൾ ഒരു നാട്ടാനയായിമാറും.
വീടുകൾ തകർത്ത് അരി മോഷ്ടിച്ച് ഭക്ഷിച്ചു നടന്ന വലിയ ആക്രമണ സ്വഭാവമുള്ള പി എം 2 എന്ന മോഴയാന  വനം വകുപ്പിൻ്റെയും കുങ്കിയാനകളുടെയും സഹായത്തോടെ കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടു.
സുൽത്താൻ ബത്തേരിയിലെ ജനങ്ങളെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ കാട്ടാന പി എം 2 മയക്കുവെടിയേറ്റ് വീണു. വനം വകുപ്പിന്റെ രണ്ടു ദിനത്തെ നീണ്ട ഓപ്പറേഷനിലാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനായത്.
ആനയെ നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും കാട്ടിലെ കൂട്ടുകാരനായ കൊമ്പൻ പി എം 2 എന്ന മോഴയാനക്ക് രക്ഷാകവചം തീർത്തു. മനുഷ്യൻ കെണിയൊരുക്കുന്നത് മണത്തറിഞ്ഞ കൊമ്പൻ മണിക്കൂറുകളോളം മോഴയാനയ്ക്ക് സംരക്ഷണം തീർത്തു.
പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളെ ഉപയോഗിച്ച് പിന്നീട് കൊമ്പനെ തുരത്തിയ ശേഷമാണ് പി എം 2 വിനെ മയക്കുവെടി വയ്ക്കാനായത്.
വെടിയുടെ സ്വാധീനം അരമണിക്കൂർ മാത്രമായിരിരുന്നു. ആ സമയം കൊണ്ട് തന്നെ ആനയെ മുത്തങ്ങ പരിശീലന കേന്ദ്രത്തിലെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റുകയും ചെയ്തു.
വളരെയറെ ബുദ്ധിമുട്ട് സഹിച്ചാണ് ഈ കൊമ്പനെ കാടിന് വെളിയിൽ കൊണ്ടുവന്നത്.പ്രതേകം റോഡ് വെട്ടി തെളിക്കേണ്ടി വന്നു ഇവനെ പുറത്തു കടത്താൻ.
വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയ ഒരു ഓപ്പറേഷൻ നടന്നത്, എന്നാൽ ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ ഡോക്ടറിൻ്റെ കാലിന് പരിക്കേ‌ല്ക്കുകയും ചെയ്തു.
ഡോക്ടറിനെ കൂടാതെ വൈൽഡ് വാർഡൻ അബ്ദുൽ അസ്സീസ്, എസി എഫ്. ജെയിംസ് മാത്യു, ഡി എഫ് ഓ സജിനാ കരീം, തുടങ്ങിയവർ ഈ ദൗത്യത്തിന്ന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.
വനം മന്ത്രി എ.കെ ശശീന്ദ്രനും, എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ എന്നിവർ ദൗത്യ സ്ഥലം സന്ദർശിച്ച് സ്ത്ഥിഗതികൾ വിലയിരുത്തിയിരുന്നു.
150 അം​ഗ വ​ന​പാ​ല​ക​രാ​ണ് കാ​ട് ക​യ​റി​യ​ത്. മു​ത്ത​ങ്ങ​യി​ൽ നി​ന്നു​ള്ള കു​ങ്കി​യാ​ന​ക​ളും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
അരി മോഷ്ടിച്ച് ഭക്ഷിക്കുന്ന പ്രത്യേക ആക്രമണ സ്വഭാവമുള്ള  മോഴയാന പി.എം. 2.ഗൂഡല്ലൂർ മേഖലയിൽ അരിമോഷ്ടിക്കാനായി നൂറോളം വീടുകളാണ് ഇവൻ തകർത്തത്. അതുകൊണ്ടുതന്നെ അരിസി രാജ എന്ന പേരും വീണു.
സത്യമംഗലം കാടുകളിൽ നിന്ന് 170 കിലോമീറ്ററുകൾ താണ്ടിയാണ് അരി ഭക്ഷിക്കാനായി അരിസി രാജ കേരളത്തിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലിറങ്ങിയ ആന വീടുകൾ തകർക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആനയെ പിടികൂടാൻ നടപടികൾ എടുക്കാൻ വനം വകുപ്പ് കാലതാമസം വരുത്തുന്നു എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്നാണ് മയക്ക് വെടിവച്ച് ആനയെ പിടികൂടി മുത്തങ്ങയിൽ എത്തിക്കാൻ ഉത്തരവിറങ്ങിയത്.
ഇനി കുങ്കിയാനകളോടൊപ്പമായിരിക്കും അരിസി രാജയുടെ ജീവിതം. കാട്ടാനകളെ ഭയപ്പെടുത്തി തുരത്തിയോടിക്കുന്ന പരിശീലനം ലഭിച്ച നാട്ടാനകളാണ് കുങ്കിയാനകൾ. കുങ്കിയാനകളെ കാട്ടാനകൾക്ക് ഭയമാണ്.
എന്നാൽ തുരത്താൻ നിയോഗിച്ച കുങ്കിയാനയുമായി ഒരു കാട്ടാനക്കൊമ്പൻ പ്രണയത്തിലായ സംഭവവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
എന്താണ് മോഴയാനകൾ ?
കാട്ടിൽ ആനകൾ ജനിക്കുന്നതിൽ എറ്റവും കുറഞ്ഞത് അഞ്ചു ശതമാനം ആനകൾ എങ്കിലും മോഴയാനകൾ ആയിരിക്കും. കൊമ്പനാനകളെക്കാൾ ശക്തിയും വീര്യവും നിറഞ്ഞ ആനകളാണ് മോഴയാനകൾ.
അതുപോലെ കൊമ്പനാനകൾക്കും മോഴയാനകൾക്കും മദപാട് ഒരു പോലെയാണ്.നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോൾ തന്നെ നിരവധി മോഴയാനകൾ ഉണ്ട്,ഇവരെല്ലാം ഉത്സവ പറമ്പുകളിലും സജീവവുമാണ്.
എകദേശം മൂന്ന് മാസത്തോളം കൂട്ടിൽ ഇട്ടു മെരുക്കാനുള്ള ശ്രമം നടത്തും. മെരുങ്ങിക്കഴിഞ്ഞാൽ കുങ്കി ആക്കാനുള്ള പരിശീലനം തുടങ്ങും. എല്ലാ ആനകളെയും കുങ്കിയാക്കാൻ കഴിയില്ല. ആനകളുടെ സ്വഭാവം, മറ്റു ആനകളോട് ഇടപെടുന്ന രീതി, ഉത്സാഹം, ആരോഗ്യം, പ്രായം എന്നിവയെല്ലാം പരിശോധിക്കും.
മടിയൻ ആനയാണെങ്കിൽ കുങ്കിയാക്കാൻ കഴിയില്ല. മറ്റ് ആനകളുമായി അടിപിടി കൂടുന്ന ആനകളെയും കുങ്കിയാക്കാൻ കഴിയില്ല. ഒരു വർഷത്തോളം പരിശീലനം നൽകിയിട്ടും ഫലമില്ലെങ്കിൽ ആനയെ മറ്റൊരു ക്യാംപിലേക്കു മാറ്റുകയാണ് ചെയ്യുന്നത്.
The post വയനാടിനെ വിറപ്പിച്ച അരിസി രാജ എന്ന പി.എം 2 appeared first on top1kerala.