വഴിയിൽ കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള രേഖകൾ ഉടമസ്ഥന് എത്തിച്ചു നൽകാൻ ഇനി ബുദ്ധിമുട്ടേണ്ട.സഹായത്തിനു തപാൽ വകുപ്പ് തയാറാണ്.
കളഞ്ഞുകിട്ടിയ രേഖകൾ ഉടമസ്ഥന് എത്തിച്ചു നൽകുന്ന സേവനം തപാൽ വകുപ്പ് ഔദ്യോഗികമാക്കി.
നേരത്തെ ഈ സേവനം ഉണ്ടായിരുന്നുവെങ്കിലും, ആളുകൾ കളഞ്ഞു കിട്ടുന്ന രേഖകൾ തപാൽ പെട്ടിയിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് സേവനം ഔദ്യോഗികമാക്കി മാറ്റിയത്.
എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തുടങ്ങിയ വിലപിടിപ്പുള്ള രേഖ തപാൽ പെട്ടിയിൽ ഇട്ടാൽ ലഭിക്കുന്ന രേഖകൾ പോസ്റ്റുമാൻ ഉടമസ്ഥരുടെ കൈയ്യിൽ എത്തിക്കും. പോസ്റ്റ് ഓഫീസ് അധികൃതർ രേഖകൾ കവറിലാക്കി അയക്കുന്നതിനാൽ സ്റ്റാമ്പ് നിരക്ക് ഉടമ നൽകണം.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തുള്ള തപാൽ പെട്ടിയിൽ നിന്നാണ് ആദ്യമായി ഇത്തരം രേഖകൾ പോസ്റ്റുമാനു ലഭിച്ചത്. ഈ രേഖകൾ ഉടമസ്ഥന് അയച്ചുകൊടുത്തു. സംസ്ഥാനത്തെ മിക്ക ഇടത്തുനിന്നും ഇത്തരം സംഭവങ്ങൾ പതിവായതോടെയാണ് സേവനമാക്കാനുള്ള നടപടി സ്വീകരിച്ചത്.
കേരള പോസ്റ്റൽ ഘടകം ഇക്കാര്യം കേന്ദ്ര തപാൽ വകുപ്പിനെ അറിയിച്ചതോടെയാണ് ഇത് സേവനം ആക്കാൻ തീരുമാനിച്ചത്. സേവനം രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭിക്കും.
GIPHY App Key not set. Please check settings