in , ,

ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.-കേരള പോലീസ്

മൊബൈൽ ചാർജിന്ദ് പോയിൻറ്കൾ വഴി ഡാറ്റകൾ ചോർത്തുന്നതാണ് ഈ സൈബർ തട്ടിപ്പിന്‍റെ രീതി

ഇൻറ്റർനെറ്റ് നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിരിക്കുകയാണ്.കുറച്ചുനേരം ഇത് പണിമുടക്കിയാൽ തന്നെ ലോകം നിശ്ചലമാകുന്ന അവസ്ഥയിലാണ്.

ഓൺലൈൻ എന്ന അനന്ത സാധ്യതയിൽ ഓരോ മിനിട്ടിലും ദശലക്ഷക്കണക്കിനു ഇടപാടുകളാണ് നടക്കുന്നത്. ഈ മേഖലയിലെ തട്ടിപ്പും നമ്മൾ വിചാരിക്കുന്നതിലും മേലെയാണ്.


ഒരു പുതിയ സാങ്കേതിക വിദ്യ വരുമ്പോൾ തന്നെ അതിലും അത്യാധുനികമായ രീതിയിൽ ഉള്ള തട്ടിപ്പുമായി വീരൻമാർ എത്തുന്നു. തട്ടിപ്പിന് ഇരയായവർ ഒരു ചെറിയ ശതമാനം മാത്രമേ പുറത്തു പറയുന്നുള്ളു. അപ്പോൾ തന്നെ മനസിലാക്കാം തട്ടിപ്പിന്‍റെ വ്യാപ്തി.

പുതിയ ഒരു തട്ടിപ്പു രീതിയായ ജ്യൂസ്-ജാക്കിങ്നെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്. മൊബൈൽ ചാർജിന്ദ് പോയിൻറ്കൾ വഴി ഡാറ്റകൾ ചോർത്തുന്നതാണ് ഈ സൈബർ തട്ടിപ്പിന്‍റെ രീതി.

പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിങ് പോയിൻറ് റ്വഴിയാണ് ഈ സൈബർ കുറ്റകൃത്യം നടത്തുന്നത്.

എന്താണ് ജ്യൂസ് ജാക്കിങ് ?

പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു.

ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.


പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കുന്നു.

മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല.

മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്.

തട്ടിപ്പുകാരുടെ രീതി.

  • ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു.
  • കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്‌തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്‍റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.
  • ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.
  • ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
  • ചാർജിംഗ് ഉപകരണത്തിലൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.


സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക.
  • കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.
  • ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
  • പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.
  • കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

സത്യത്തില്‍ എന്‍റെ ഷൈനി പാവമല്ലേ… നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ

വമ്പൻ മാറ്റങ്ങളുമായി വാട്സ്ആപ്പ്; 50 ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റിയിൽ,ഇൻ-ചാറ്റ് പോൾ,വീഡിയോ കോളിൽ 32 പേര്,1024 പേരുടെ ഗ്രൂപ്പ്